Rijisha M.|
Last Modified ചൊവ്വ, 16 ഒക്‌ടോബര്‍ 2018 (13:59 IST)
മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ സി പി സുരേന്ദ്രനെതിരെ ലൈംഗികാരോപണവുമായി പതിനൊന്ന്
മാധ്യമ പ്രവർത്തകർ രംഗത്ത്. മീ ടൂ ക്യാംപയിനിലാണ് സുരേന്ദ്രനെതിരെ ഇവർ രംഗത്തെത്തിയിരിക്കുന്നത്. സഹപ്രവർത്തകരായ സ്‌ത്രീകളോട് ക്യാബിനകത്തും ഓഫീസിന് പുറത്തും വെച്ച് ലൈംഗികച്ചുവയോടെ സംസാരിക്കുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്യുന്നു എന്നതാണ് പരാതി.
ഇത്തരത്തിൽ ചെയ്യുന്നത് പതിവാണെന്നും പതിനൊന്ന് മാധ്യമപ്രവർത്തകരും പറയുന്നു.
സി പി സുരേന്ദ്രൻ 2003 മുതൽ 2006 വരെയും, തുടർന്ന് 2010 മുതൽ 2013 വരെയും സേവനമനുഷഠിച്ചിരുന്ന ടൈംസ് ഓഫ് ഇന്ത്യ, 2008- 2009 വരെ ഉണ്ടായിരുന്ന ഓപ്പൺ മാഗസിൻ, 2013 മുതൽ 2015 വരെ ഉണ്ടായിരുന്ന ഡി എൻ എ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്‌തിരുന്ന കാലയളവിൽ അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന വനിതാ മാധ്യമപ്രവർത്തകരാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നവർ ഇയാളുടെ തമാശ കഥാപാത്രമാണെന്ന് മാധ്യമ പ്രവർത്തക
ജുവാന ലോബോ പറയുന്നു. ഇയാൾക്കെതിരേ പരാതിനൽകിയിട്ടും പരാതിയിന്മേൽ യാതൊരു നടപടിയും സ്വാകരിക്കാത്തതിനെത്തുടർന്ന് ജുവാന 2014 മാർച്ചിൽ ഡി എൻ എയിൽ നിന്ന് രാജിവെക്കുകയാണുണ്ടായത്. ആറ് വർഷത്തോളം ഡി എൻ എയിലെ മാധ്യമപ്രവർത്തകയായിരുന്ന ജുവാന, ആറ് മാസം സുരേന്ദ്രനൊപ്പം ജോലി ചെയ്ത അനുഭവത്തിൽ നിന്നും രൂക്ഷമായ വിമർശനങ്ങളാണ് ഉയർത്തിയിരിക്കുന്നത്.