മെഡിക്കല്‍ പ്രവേശനം: സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നു, എസ്എന്‍ഡിപിയുടെ കീഴിലുള്ള കോളേജുകളില്‍ ഇത് ആദ്യം നടപ്പില്‍ വരുത്തും - വെള്ളാപ്പള്ളി

സ്വകാര്യ, സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കിയതിനെ അനുകൂലിച്ച് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ആലപ്പുഴ| സജിത്ത്| Last Modified ഞായര്‍, 21 ഓഗസ്റ്റ് 2016 (17:06 IST)
സ്വകാര്യ, സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കിയതിനെ അനുകൂലിച്ച് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സര്‍ക്കാര്‍ തീരുമാനം വലരെ നല്ല കാര്യമാണെന്നും എസ് എന്‍ ഡി പിയുടെ കീഴിലുള്ള കോളേജുകളില്‍ ഇത് ആദ്യം നടപ്പില്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവേശനനിയന്ത്രണം ഏറ്റെടുത്ത നടപടിയില്‍ നിന്നും ഒരു കാരണവശാലും സര്‍ക്കാര്‍ പുറകോട്ട് പോകരുത്. എല്ലാവര്‍ക്കും തുല്യനീതി ലഭ്യമാക്കാന്‍ സര്‍ക്കാറിന്റെ ഈ തീരുമാനം സഹായകമാണ്. ഫീസ് ഏകീകരിക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. കോടികള്‍ കോഴവാങ്ങിയവരെ നിയന്ത്രിക്കണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ സ്വകാര്യ, സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മുഴുവന്‍ എം ബി ബി എസ് സീറ്റുകളിലേക്കും പ്രവേശനപ്പരീക്ഷ കമ്മിഷണര്‍ അലോട്ട്മെന്റ് നടത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. മാനേജ്മെന്റ്, എന്‍ ആര്‍ ഐ ക്വാട്ട സീറ്റുകളിലേതടക്കം അലോട്ട്മെന്റ് നടപടികള്‍ സ്വീകരിക്കാന്‍ പ്രവേശനപ്പരീക്ഷ കമ്മിഷണറെ ചുമതലപ്പെടുത്തിയ ശേഷമാണ് സര്‍ക്കാറിന്റെ ഈ ഉത്തരവ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :