മെഡിക്കൽ പ്രവേശം: ഏകീകരണവും ഫീസ് വർധനവും പരിഗണനയിലുണ്ട്; സർക്കാർ നിലപാടിൽ മാറ്റമില്ലെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ

എല്ലാ മെഡിക്കൽ സീറ്റുകളിലും പ്രവേശം നടത്തുമെന്ന സർക്കാർ നിലപാടിൽ മാറ്റം വരുത്തില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ

thiruvananthapuram, kk shailaja, pinarayi vijayan, high court, medical admission തിരുവനന്തപുരം, കെ കെ ശൈലജ, പിണറായി വിജയന്‍, ഹൈക്കോടതി, മെഡിക്കൽ പ്രവേശം
തിരുവനന്തപുരം| സജിത്ത്| Last Modified ഞായര്‍, 21 ഓഗസ്റ്റ് 2016 (11:55 IST)
എല്ലാ മെഡിക്കൽ സീറ്റുകളിലും പ്രവേശം നടത്തുമെന്ന സർക്കാർ നിലപാടിൽ മാറ്റം വരുത്തില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. മാനേജ്മെന്‍റുകളുമായി വിഷയം ചർച്ച ചെയ്യാൻ സര്‍ക്കാര്‍ തയാറാണെന്നും ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.

ഏകീകരണവും ഫീസ് വർധനവും പരിഗണനയിലുണ്ട്. പ്രവേശം സംബന്ധിച്ച് സർക്കാറിന് ഒരു തരത്തിലുള്ള പിടിവാശിയും ഇല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, സര്‍ക്കാറിന്റെ ഈ തീരുമാനത്തിനെതിരെ സ്വാശ്രയ മാനേജ്മെന്‍റുകള്‍ നാളെ ഹൈക്കോടതിയിൽ ഹര്‍ജി സമര്‍പ്പിക്കും.

വ്യക്തിഗത മാനേജ്മെന്‍റുകളും സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്മെന്‍റ് അസോസിയേഷനുമാണ് ഹര്‍ജി നല്‍കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാ അവകാശങ്ങള്‍ ലംഘിച്ചുവെന്ന ആരോപണമായിരിക്കും ഹര്‍ജിയിൽ ഉണ്ടാകുകയെന്നും സൂചനയുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :