മിനാ ദുരന്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി

മക്ക| JOYS JOY| Last Modified ശനി, 26 സെപ്‌റ്റംബര്‍ 2015 (14:13 IST)
ഹജ്ജ് ദിനമായ വ്യാഴാഴ്ച മിനായില്‍ തിക്കു തിരക്കും മൂലം ഉണ്ടായ ദുരന്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. ദുരന്തത്തില്‍ മരിച്ച മൂന്നു മലയാളികളെ കൂടി ഇന്ന് തിരിച്ചറിഞ്ഞതോടെയാണ് മരണസംഖ്യ അഞ്ചായി ഉയര്‍ന്നത്.

കൊല്ലം ചിതറ സ്വദേശി സുല്‍ഫിക്കര്‍ (33), പുനലൂര്‍ സ്വദേശി സജീബ് ഹബീബ്, മലപ്പുറം സ്വദേശി ഷെമീര്‍ ചകിട്ടപ്പുറത്ത് എന്നിവരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. ഇവര്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.

അതേസമയം, സുല്‍ഫിക്കറിന്റെ കൂടെ കാണാതായ ഉമ്മ ലൈലാബിയെ ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.മലപ്പുറം ചേലേമ്പ്ര ചക്കുവളവ് ആശാരിത്തൊടി അബ്‌ദുറഹ്‌മാന്‍ (51), പാലക്കാട് വടക്കുഞ്ചേരി പുതുക്കോട് മൈതാക്കര്‍ വീട്ടില്‍ മൊയ്തീന്‍ അബ്‌ദുള്‍ ഖാദര്‍ (62) എന്നിവരാണ് മരിച്ച മറ്റ് മലയാളികള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :