മിനാ ദുരന്തത്തില്‍ പത്തു മലയാളികളെ കാണ്‌മാനില്ലെന്ന് റിപ്പോര്‍ട്ട്

മക്ക| JOYS JOY| Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2015 (11:45 IST)
മിനാ ദുരന്തത്തില്‍ പത്തു മലയാളികളെ കാണ്മാനില്ലെന്ന് റിപ്പോര്‍ട്ട്. കൊല്ലം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരെയാണ് കാണാതായത്. കോഴിക്കോട് ഫറുഖ് സ്വദേശി മുനീര്‍ ഭാര്യയ്ക്കും മകനുമൊപ്പമാണ് ഹജ്ജിനെത്തിയത്. ഇവരെ മൂന്നുപേരെയും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

അതേസമയം, കൊല്ലത്ത് നിന്ന് ഹജ്ജിനെത്തിയ കുടുംബത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഹജ്ജ് ദുരന്തത്തില്‍ 14 ഇന്ത്യക്കാര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മരണപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും വിവരങ്ങള്‍ ഹജ്ജ് മിഷന്‍ പുറത്തുവിട്ടിട്ടുണ്ട്.

വ്യാഴാഴ്ച നടന്ന ദുരന്തത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 717 തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടിരുന്നു. 860 പേര്‍ക്ക് പരുക്ക് പറ്റിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :