അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ തീവ്രമഴ: മൂന്നിടത്ത് ഓറഞ്ച് അലർട്ട്
- എം.ബി.രാജേഷ് മന്ത്രി, ഷംസീര്‍ സ്പീക്കര്‍ കസേരയിലേക്ക്; പുനഃസംഘടന ഇങ്ങനെ
- പ്ലസ് വൺ സപ്ലിമെൻ്ററി അലോട്ട്മെൻ്റ്: നാളെ വരെ അപേക്ഷിക്കാം
- ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കപാലാഹ്വാനമെന്ന് പരാതി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു
- പഴം പച്ചക്കറികള്‍ വിപണി വിലയേക്കാള്‍ 30 ശതമാനം വില കുറച്ച് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ രണ്ടായിരത്തിലധികം ഓണവിപണികളുമായി കൃഷിവകുപ്പ്
സ്പീക്കറെന്നാൽ വൺ ഹു കനോട്ട് സ്പീക്ക് എന്ന് ഷംസീർ, ചിരി പടർത്തുന്ന പ്രതികരണവുമായി എം ബി രാജേഷും
പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റുമെന്ന് നിയുക്ത മന്ത്രിയായ എം ബി രാജേഷും സ്പീക്കർ എ എൻ ഷംസീറും. മന്ത്രി സ്ഥാനം പാർട്ടി ഏൽപ്പിച്ച ചുമതലയാണെന്നും അതിനോട് നീതി പുലർത്തുമെന്നും രാജേഷ് പ്രതികരിച്ചു. സ്പീക്കറായിരുന്നപ്പോൾ പലവട്ടം ഉപദേശിക്കേണ്ടിവന്നിട്ടുള്ള ഷംസീർ സ്പീക്കറാകുന്നതിനെ പറ്റി എന്താണ് പ്രതികരണം എന്ന ചോദ്യത്തിനോട് ഷംസീറിന് ഇനി എന്നെ ഉപദേശിക്കാമല്ലോ എന്നാണ് എം ബി രാജേഷ് പ്രതികരിച്ചത്.
എല്ലാ ചുമതലയും ഒരു പോലെയല്ല. എംഎൽഎയുടെ ചുമതലയല്ലല്ലോ സ്പീക്കർക്കുള്ളത്. അത്തരം സാഹചര്യത്തിൽ എല്ലാവർക്കും അവരവരുടെ ചുമതല വഹിക്കേണ്ടിവരും. രാജേഷ് പറഞ്ഞു. അതേസമയത്ത് മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നോ എന്ന് എ എൻ ഷംസീറിനോട് ചോദിച്ച ചോദ്യത്തിന് സ്പീക്കർ എന്നാൽ വൺ ഹു കനോട്ട് സ്പീക്ക് എന്നല്ലേ അർഥമെന്നായിരുന്നു ഷംസീറിൻ്റെ മറുപടി.