മാവേലിക്കര|
സജിത്ത്|
Last Updated:
ഞായര്‍, 17 ഏപ്രില്‍ 2016 (16:37 IST)
ക്ഷേത്രത്തിലെ കാളയുടെ കുത്തേറ്റ് മുഖ്യ പൂജാരി മരിച്ചു. തഴക്കര ഇറവങ്കര മലമുറ്റം മലനട മഹാദേവര്‍ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ഇറവങ്കര ചിറത്താഴെ പടീറ്റതില്‍ രാമചന്ദ്രന്‍ എന്ന 62 കാരനാണു അമ്പലക്കാളയുടെ കുത്തേറ്റ് ദാരുണമായി മരിച്ച ഹതഭാഗ്യന്‍.
കഴിഞ്ഞ ദിവസം വൈകിട്ട് കാളയ്ക്ക് തീറ്റ കൊടുത്ത ശേഷം ചണകം വാരാന്‍ ചെന്ന രാമചന്ദ്രനെ
കാള ആക്രമിക്കുകയായിരുന്നു. മുഖത്തും നെഞ്ചത്തും മാരകമായി കുത്തേറ്റ രാമചന്ദ്രനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വ്യാഴാഴ്ചയായിരുന്നു ക്ഷേത്രത്തിലെ ഉത്സവം. കഴിഞ്ഞ ആറു വര്‍ഷങ്ങളായി ഉത്സവത്തിന് ഈ കാളയെ ആയിരുന്നു ഒരുക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം പുതിയൊരു കാള എത്തിയതോടെ പഴയ കാളയെ പുറത്തായിരുന്നു കെട്ടിയിരുന്നത്.
എന്നാല്‍ ഈ പഴയ കാള ഇതുവരെയും ആരെയും ഉപദ്രവിച്ചിട്ടില്ലെന്ന് ക്ഷേത്ര അധികാരികള്‍ പറഞ്ഞു
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം