ഇക്വഡോറിലെ ശക്തമായ ഭൂചലനം; മരണം 77 ആയി, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം

ഇക്വഡോറിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 77 ആയി

ക്വിറ്റോ, ഇക്വഡോര്‍, ഭൂചലനം kwitto, iquador, earthquake
ക്വിറ്റോ| സജിത്ത്| Last Updated: തിങ്കള്‍, 18 ഏപ്രില്‍ 2016 (07:40 IST)
ഇക്വഡോറിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 77 ആയി. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി വീടുകളും വാഹനങ്ങളും തകർന്നു. വ്യാപാര സ്ഥാപനങ്ങൾ, റോഡുകൾ, ഫ്ലൈ ഓവറുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു. വൈദ്യുതി, ടെലിഫോൺ സംവിധാനങ്ങളും തടസ്സപ്പെട്ടു.

പെസഫിക് സുമാനി വാണിങ് സെന്റര്‍ പ്രാദേശിക സുനാമി മുന്നറിയിപ്പ് നല്‍കി. തലസ്ഥാന നഗരമായ ക്വിറ്റോയിൽ 40 സെക്കൻഡോളം ഭൂചലനം നീണ്ടുനിന്നു. തുടര്‍ ചലനങ്ങള്‍ 5.6 വരെ രേഖപ്പെടുത്തി. തീരപ്രദേശത്തുനിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് വൈസ് പ്രസിഡന്റ് ജോർജ് ഗ്ലാസ് അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :