1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Women harassment up

മയക്കുമരുന്ന് നല്‍കി അഭിഭാഷകയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

UP
മയക്കുമരുന്ന് നല്‍കി അഭിഭാഷകയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. കൂട്ടബലാത്സംഗത്തിന് ശേഷം വിവരം പുറത്തുപറഞ്ഞാല്‍ സുഹൃത്തുക്കള്‍ വീഡിയോ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തിങ്കളാഴ്ചയാണ് യുവതി ഇക്കാര്യം വീട്ടുകാരോട് പറയുന്നത്.
 
ഹാപൂര്‍ ജില്ലയിലെ ഗര്‍മുക്തേശ്വര്‍ സ്വദേശിയാണ് പീഡനത്തിനിരയായ അഭിഭാഷക. ഇവരുടെ ആണ്‍സുഹൃത്തുക്കള്‍ ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചത്. യുവതിയുടെ പരാതിയില്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
അടുത്ത ലേഖനം
കെ ഫോൺ ഫെബ്രുവരിയിൽ, അരലക്ഷം തൊഴിലവസരങ്ങൾ, നൂറുദിന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി