കൊച്ചി|
jibin|
Last Modified ബുധന്‍, 2 നവംബര്‍ 2016 (19:27 IST)
ഗുണ്ടാ- മാഫിയ കേസില്‍ പ്രതിയായ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും ഐഎന്‍ടിയുസി ജില്ലാ വൈസ് പ്രസിഡന്റും മരട് നഗരസഭാ വൈസ് ചെയര്‍മാനുമായ ആന്റണി ആശാന്‍പറമ്പിലിന് മുന്‍ എക്‍സൈസ് മന്ത്രി കെ ബാബുവുമായി അടുത്ത ബന്ധമെന്ന് റിപ്പോര്‍ട്ട്. ബാബുവിന്റെ പല ഇടപാടുകളും നിയന്ത്രിച്ചിരുന്നതും നടപ്പാക്കിയതും ആന്റണിയായിരുന്നുവെന്നാണ് വാര്‍ത്തകള്‍ പുറത്തകള്‍ പുറത്തുവരുന്നത്.
ഐഎൻടിയുസി പ്രവർത്തകനും നെട്ടൂർ സ്വദേശിയും വ്യവസായിയുമായ ഷുക്കീറിനെ തട്ടിക്കൊണ്ടു പോകുകയും ഒളിവില്‍ പാര്‍പ്പിച്ച് മര്‍ദ്ദിക്കുകയും ചെയ്‌ത സംഭവത്തിന് പിന്നില്‍ ആന്റണി ആശാന്‍പറമ്പിലാണെന്ന് പൊലീസിന് വ്യക്തമായതിന് പിന്നാലെയാണ് വിവാദനായകനായ കെ ബാബുവുമായുള്ള ബന്ധവും പുറത്തുവരുന്നത്.
ഭായി നസീറിന്റെ ഗുണ്ടാ- മാഫിയ സംഘത്തെ നിയന്ത്രിച്ചിരുന്നത് ആന്റണി ആശാന്‍പറമ്പിലായിരുന്നു. അറസ്‌റ്റിലാകുന്നതിന് മുമ്പ് നസീറിന്റെ പ്രധാന സംരക്ഷകന്‍ ബാബു ആയിരുന്നുവെന്നാണ് ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളി റിപ്പോര്‍ട്ട് ചെയ്യുന്നത്. രാഷ്‌ട്രീയ ബന്ധമുപയോഗിച്ച്
ഗുണ്ടാ സംഘങ്ങള്‍ വഴി പണം സ്വന്തമാക്കുക എന്നതായിരുന്നു ആന്റണിയുടെ രീതി.
മരട് നഗരസഭ പരിധിയില്‍പ്പെട്ട ഏതു നിലം നികത്തണമെങ്കിലും ആന്റണിയുടെ അനുവാദം വാങ്ങണമായിരുന്നു. നികത്തേണ്ട നിലത്തിന്റെ വിപണി വിലയുടെ പത്ത് ശതമാനം മുന്‍ കൂറായി ആന്റണിക്ക് നല്‍കിയില്ലെങ്കില്‍ സ്‌റ്റോപ്പ് മെമോ നല്‍കുകയും സമ്മര്‍ദ്ദം ചെലുത്തി പണം തട്ടുക എന്നതുമായിരുന്നു ഈ കോണ്‍ഗ്രസ് നേതാവിന്റെ രീതി. ആവശ്യപ്പെട്ട പണം നല്‍കിയാല്‍ നിലം നികത്തുന്നതിന് പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. അല്ലാത്തപക്ഷം ഭായി നസീറിനെയും ഗുണ്ടകളെയും ഉപയോഗിച്ച് വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തുകയും പണം വാങ്ങുകയുമായിരുന്നു ആന്റണി ചെയ്‌തിരുന്നത്.
കോണ്‍ഗ്രസ് ഐ വിഭാഗക്കാരനായി രാഷ്‌ട്രീയപ്രവര്‍ത്തനം ആരംഭിച്ച ആന്റണി 2010ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കൌണ്‍സിലറായി. ഇതോടെയാണ് ബാബുവുമായുള്ള ഇടപാടുകള്‍ ആരംഭിക്കുന്നത്. ഈ ബന്ധമാണ് മരട് നഗരസഭാ വൈസ് ചെയര്‍മാന്‍ സ്ഥാനത്തുവരെ ആന്റണിയെ എത്തിച്ചത്.
അതേസമയം, കെപിസിസിയുടെ നിര്‍ദേശപ്രകാരം ആന്റണി ആശാന്‍പറമ്പിലിനെ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കൂടാതെ മരടിലെ കൗണ്‍സിലറായ ജിന്‍സണ്‍ പീറ്ററിനെയും കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. തനിക്കെതിരായ കേസ് സിപിഎം നേതാവ് പ്രതിയായ കേസിന് ബദലാണെന്ന് ഒളിവില്‍ കഴിയുന്നു ആന്റണി ആശാന്‍പറമ്പില്‍ മനോരമ ന്യൂസ് ചാനലില്‍ വ്യക്തമാക്കിയിരുന്നു.