അനുബന്ധ വാര്‍ത്തകള്‍
- പ്രളയം ചെറുക്കാൻ പുതിയ ആറ് ഡാമുകൾ പണിയാൻ ജല വകുപ്പ്, അട്ടപ്പാടിയിൽ 458 കോടിയുടെ പദ്ധതി
- സുന്ദരിയാവാനുള്ള ഈ വഴികളെ കുറിച്ച് നിങ്ങൾക്ക് അറിയാമോ ?
- കൃത്യമായ രേഖകൾ ഉള്ളവരെ മാത്രമേ രാജ്യത്തെ പൗരൻമാരായി അംഗീകരിക്കു, എല്ലായിടത്തും പൗരത്വ രജിസ്റ്റർ നടപ്പിലാക്കുമെന്ന് അമിത് ഷാ
- ഒരേ ആവശ്യവുമായി മുഖ്യമന്ത്രിക്ക് വീണ്ടും ഡൽഹിലെത്തേണ്ടി വരുന്നത് അപമാനകരം, സസ്പെൻഷൻ നേരിടേണ്ടി വരും: നിതിൻ ഗഡ്കരി
- സാംസങ് ഗ്യാലക്സി ഫോൾഡ് ഇന്ത്യയിൽ, വില കേട്ടാൽ ഞെട്ടും !
ഒഴിയാൻ ഒരാഴ്ചകൂടി സമയം വേണം, മാനുഷിക പരിഗണന കാണിക്കണം എന്ന് ഫ്ലാറ്റുടമകൾ
ഫ്ലാറ്റ് ഒഴിയാൻ ഒരാഴ്ചകൂടി സമയം അനുവദിക്കണം എന്ന് മാടിലെ ഫ്ലാറ്റ് ഉടമകൾ. 48 മണിക്കൂറിനുള്ളിൽ ഫ്ലാറ്റ് ഒഴിയുക അപ്രായോഗികമാണെന്നും മാനുഷിക പരിഗണന കാണിക്കണം എന്നുമാണ് ഫ്ലാറ്റ് ഉടമകളുടെ ആവശ്യം, ഫ്ലാറ്റുകൾ ഒഴിയാൻ സർക്കാർ അനുവദിച്ചിട്ടുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് സമയം നീട്ടി നൽകണം എന്ന ആവശ്യവുമായി ഫ്ലാറ്റുടമകൾ രംഗത്തെത്തിയിരിക്കുന്നത്.
ഇതേവരെ അൻപതിൽ താഴെ കുടുംബങ്ങൾ മാത്രമാണ് ഫ്ലാറ്റുകൾ ഒഴിഞ്ഞിട്ടുള്ളത്. ഇതിൽ അധികവും ഫ്ലാറ്റുകളിൽ വാടകക്ക് താമസിച്ചിരുന്നവരാണ്. ഒഴിയാനുള്ള സമയപരിധി നാളെ അവസാനിക്കുന്നതോടെ താൽക്കാലികമായി പുനസ്ഥാപിച്ച വൈദ്യുതിയും വെള്ളവും വിച്ഛേദിക്കും. ഫ്ലാറ്റ് ഒഴിയാൻ ഉടമകൾക്ക് കൂടുതൽ സമയം അനുവദിക്കുന്നന്നതിനെ കുറിച്ച് നഗരസഭയുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് കളക്ടർ എസ് സുഹാസ് വ്യക്തമാക്കി.