1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. migrant youth arrested for stealing mobile phone

വാൾപേപ്പറിൽ മലയാളിയുടെ ഫോട്ടോ; മോഷ്ടിച്ച മൊബൈൽ ഫോൺ വിൽക്കാൻ ശ്രമിച്ച ഇതരസംസ്ഥാനക്കാരൻ പിടിയിൽ

അസം സ്വദേശിയായ ഇക്രമുൽ ഇസ്ളാമിനെയാണ് മോഷണക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തത്.

Mobile Phone
മോഷ്ടിച്ച മൊബൈൽ ഫോൺ കടയിൽ വിൽക്കാനെത്തിയ ഇതര സംസ്ഥാനക്കാരനായ യുവാവ് പിടിയിൽ. അസം സ്വദേശിയായ ഇക്രമുൽ ഇസ്ളാമിനെയാണ് മോഷണക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച മൊബൈൽ ഫോണിലെ വാൾപേപ്പറാണ് ഇയാളെ കുരുക്കിയത്.
 
മൊബൈൽ ഫോണിന്‍റെ ഉടമ ഇട്ടിരുന്ന വാൾപേപ്പർ മാറ്റാതെയാണ് ഇയാൾ വിൽക്കാനായി ഹൈക്കോർട്ട് ജംഗ്ഷന് സമീപത്തെ കടയിലേക്ക് കൊണ്ടുവന്നത്. മൊബൈലിന്‍റെ സ്‌ക്രീനിൽ മലയാളിയുടെ ഫോട്ടോ കണ്ട കടയുടമ ഫോൺ മോഷ്ടിച്ചതാണെന്ന് മനസിലാക്കുകയും അക്കാര്യം ഉടനെ തന്നെ പൊലീസിൽ അറിയിക്കുകയുമായിരുന്നു. 
 
എറണാകുളത്തെ എസ്.ആർ.എം റോഡിലുള്ള സിദ്ര പ്രിസ്റ്റീൻ ഹോട്ടലിന്‍റെ സ്റ്റാഫ് ക്വാർട്ടേഴ്‌സിൽ കയറിയായാണ് സെപ്തംബർ 28ന് മൊബൈൽ മോഷ്ടിച്ചതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
അടുത്ത ലേഖനം
പ്രളയം ചെറുക്കാൻ പുതിയ ആറ് ഡാമുകൾ പണിയാൻ ജല വകുപ്പ്, അട്ടപ്പാടിയിൽ 458 കോടിയുടെ പദ്ധതി