സാംസങ് ഗ്യാലക്സി ഫോൾഡ് ഇന്ത്യയിൽ, വില കേട്ടാൽ ഞെട്ടും !

വെബ്‌ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 1 ഒക്‌ടോബര്‍ 2019 (19:22 IST)
കാത്തിരിപ്പിനൊടുവിൽ ഗ്യാലക്സി ഫോൾഡ് സ്മാർട്ട്‌ഫോണിനെ ഇന്ത്യയിലെത്തിച്ച് സാംസങ്. 1,64,999 രൂപയാണ് സ്മാർട്ട് ഫോണിന് ഇന്ത്യൻ വിപണിയിൽ വില. സ്മാർട്ട്ഫോണിന്റെ പരിമിതമായ എണ്ണം മാത്രമേ ഇന്ത്യയിൽ വിൽപ്പനക്കൊള്ളു. ഒക്ടോബർ നാലുമുതൽ സ്മാർട്ട്ഫോണിനായുള്ള വിൽപ്പന ആരംഭിക്കും ഒക്ടോബർ 20 മുതലാകും സ്മാർട്ട്ഫോൺ ഉപയോക്തക്കൾക്ക് ലഭ്യമായി തുടങ്ങുക.

7.3 ഇഞ്ച് ഫ്ലക്‌സിബിൾ അമോ‌ലെഡ് ഡിസ്‌പ്ലേയും, 4.5 ഇഞ്ചിന്റ് മറ്റൊരു ഒലെഡ് ഡിസ്പ്ലേയുമാണ് ഫോണിൽ ഉള്ളത്. 12ജിബി റാം, 512ജിബി സ്റ്റോറേജ് വേരിയന്റിലാണ് ഗ്യലക്സി ഫോൾഡ് വിപണിയിൽ എത്തിയിരിക്കുന്നത്. സാംസങ്ങിന്റെ തന്നെ എക്സിനോസ് 9825 പ്രൊസസറാണ് സ്മാർട്ട്‌ഫോണിന്റെ കരുത്ത്. ആറ് ക്യാമറകളുമായാണ് സ്മാർട്ട്‌ഫോ എത്തുന്നത് എന്നതാണ് അറ്റൊരു പ്രധാന സവിശേഷത.

16 മെഗാപിക്സലിന്റെ അൾട്ര വൈഡ് ക്യാമറ, 12 മെഗപിക്സൽ റെഗുലർ ക്യാമറ, 12 മെഗാപിക്സൽ ടെലിഫോട്ടോ സൂം ക്യാമറ എന്നിവയാണ് റിയർ ക്യാമറകൾ. ഡ്യുവൽ സെൽഫി ക്യാമറകളാണ് ഫോണിൽ ഉള്ളത്, 10 മെഗാപിക്സൽ പ്രൈമറി സെൻസറും 8 മെഗാപിക്സൽ ഡെപ്ത് സെൻസറും അടങ്ങുന്നതാണ് പ്രധാന സെൽഫി ക്യാമറ. ഇതുകൂടാതെ 4.5 ഇഞ്ച് സ്ക്രീനിന് മുകളിലായി 10 മെഗാപിക്സലിന്റെ മറ്റൊരു ക്യാമറ കൂടിയുണ്ട്. രണ്ട് ബാറ്ററികളാണ് സ്മാർട്ട്‌ഫോണിൽ ഉള്ളത്. രണ്ടും ചേർന്ന് 4380 എംഎഎച്ച് ബാറ്ററി ബാക്കപ്പ് നൽകും.

ഈ വർഷം ഏപ്രിലിൽ ഫോൺ പുറത്തിറക്കും എന്നാണ് നേരത്തെ സാംസങ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ സ്മാർട്ട്‌ഫോണിന്റെ ഫ്ലക്സിബിൾ ഡിസ്പ്ലേയിൽ തകരാറുകൾ കണ്ടെത്തിയതോടെ ഫോണിന്റെ അവതരണം വൈകുകയായിരുന്നു. സ്മാർഫോണുകളുടെ റിവ്യു മോഡലുകളിലാണ് അപാകത കണ്ടെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :