നിലംപൊത്തി ഹോളിഫെയ്‌ത്ത്; അടുത്തത് ആൽഫ സെറീൻ; വീഡിയോ

11.17ന് നടത്തിയ സ്ഫോടത്തിൽ സെക്കൻഡുകൾ കൊണ്ടാണ് കോൺക്രീറ്റ് കൂമ്പാരമായത്.

റെയ്‌നാ തോമസ്| Last Updated: ശനി, 11 ജനുവരി 2020 (11:39 IST)
മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയങ്ങൾ നിയന്ത്രിത സ്ഫോടത്തിലൂടെ പൊളിച്ചുനീക്കി. എച്ച്‌ടുഒ ഹോളി ഫെയ്‌ത്ത് 11.17ന് നടത്തിയ സ്ഫോടത്തിൽ സെക്കൻഡുകൾ കൊണ്ടാണ് കോൺക്രീറ്റ് കൂമ്പാരമായത്.

11മണിക്കു നിശ്ചയിച്ചിരുന്ന സ്ഫോടനം സാങ്കേതിക പ്രശ്നത്തെത്തുടർന്ന് 17 മിനിറ്റു വൈകിയായിരുന്നു. മൂന്നാമത്തെ സൈറൺ ഒടുവിൽ നടന്ന സ്ഫോടനത്തോടെ പ്രദേശം പൊടിയിൽ മുങ്ങി.


കുണ്ടന്നൂര്‍- തേവര പാലത്തിലൂടെയും ഈ സമയം മുതല്‍ വാഹനങ്ങള്‍ കടത്തിവിടില്ല. വിദഗ്ദ്ധ സംഘം എത്തി സുരക്ഷിതമെന്ന് വ്യക്തമാകുന്നതോടെ ഒരു സൈറണ്‍കൂടി മുഴക്കും. തുടര്‍ന്ന് ആല്‍ഫാ സെറീന്‍റെ ഇരട്ട ടവറുകള്‍ പൊളിക്കും. 12 മണിയോടെ ഗതാഗതം ഉള്‍പ്പെടെ എല്ലാം സാധാരണ നിലയിലേക്കാകുമെന്നാണ് സൂചന.

വീഡിയോ കടപ്പാട്: എഎൻഐ






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :