മാറാട് കൂട്ടക്കൊല: രണ്ട് സാക്ഷികള്‍ കൂടി കൂറുമാറി

കോഴിക്കോട്| JOYS JOY| Last Modified ബുധന്‍, 24 ജൂണ്‍ 2015 (13:13 IST)
മാറാട് കൂട്ടക്കൊലക്കേസില്‍ രണ്ടു സാക്ഷികള്‍ കൂടി കൂറുമാറി. രണ്ടു പ്രതികള്‍ക്കെതിരായ വിചാരണയ്ക്കിടയില്‍ ആണ് രണ്ടു സാക്ഷികള്‍ കൂറു മാറിയത്. അഹമ്മദ് കോയ, മന്‍സൂര്‍ എന്നീ സാക്ഷികള്‍ ആണ് കൂറുമാറിയത്.

കൊലയ്ക്ക് ഉപയോഗിച്ച വാള്‍ കണ്ടെത്തിയതിന്റെ മഹസ്സര്‍ സാക്ഷികളായിരുന്നു രണ്ട് പേരും. മാറാട് ഒമ്പത് പേര്‍ കൊല്ലപ്പെട്ട കേസിലെ 95ആം പ്രതി ആനങ്ങാടി കുട്ടിച്ചന്റെ പുരയില്‍ കോയമോന്‍ എന്ന ഹൈദ്രോസ് കുട്ടി, 148ആം പ്രതി കല്ലുവെച്ച വീട്ടില്‍ നിസാമുദ്ദിന്‍ എന്നിവര്‍ക്കെതിരായ കേസിലാണ് വിചാരണ നടക്കുന്നത്.

തിങ്കളാഴ്ച, മാറാട്‌ കൂട്ടക്കൊലക്കേസിലെ മുഖ്യസാക്ഷി വിചാരണയ്‌ക്കിടെ കൂറുമാറിയിരുന്നു. ആയുധങ്ങള്‍ വാഹനത്തില്‍ കടത്തിയതിന്‌ സാക്ഷിയായ ഡ്രൈവര്‍ ടി നൗഷാദ് ആയിരുന്നു കൂറുമാറിയത്‌.

കോഴിക്കോട്‌ എരഞ്ഞിപ്പാലം സ്‌പെഷല്‍ അഡീഷണല്‍ സെഷന്‍സ്‌ കോടതിയില്‍ കഴിഞ്ഞ പതിനഞ്ചിനാണ്‌ കേസിലെ വിചാരണ തുടങ്ങിയത്‌.
മാറാട്‌ കൂട്ടക്കൊലക്കേസില്‍ മൊത്തം 148 പ്രതികളായിരുന്നു. ഇവരില്‍ 87 പേരെ കീഴ്‌ക്കോടതികള്‍ ശിക്ഷിച്ചു. ഇവര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്‌.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :