ന്യൂഡല്‍ഹി|
jibin|
Last Updated:
ബുധന്‍, 29 ജൂലൈ 2015 (08:58 IST)
1993 മുംബൈ ഭീകരാക്രമണത്തിലെ പ്രതി യാക്കൂബ് മേമന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടു പരിഗണിക്കും. പുതിയ മൂന്നംഗ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചിരുന്ന രണ്ടംഗ ബെഞ്ചില്‍ അഭിപ്രായഭിന്നത ഉണ്ടായതിനെ തുടര്‍ന്ന് വിശാല ബെഞ്ചിന് വിടുകയായിരുന്നു. ജസ്റ്റിസുമാരായ ദീപക്ക് മിശ്ര, പ്രഫുല്ല സി പന്ത്, അമിതാവ് റോയി എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഹര്‍ജി തള്ളിയാല്‍ നാളെ തൂക്കിലേറ്റണമോ എന്ന കാര്യത്തില്‍ മഹാരാഷ്ട്ര സര്‍കാകരിന് അന്തിമ തീരുമാനമെടുക്കാം.
വധശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള മേമന്റെ ഹര്‍ജി പരിഗണിച്ചത് ജസ്‌റ്റിസുമാരായ അനില്‍ ആര്‍ ദവൈ, കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ ബഞ്ചിലാണ് അഭിപ്രായ ഭിന്നതയുണ്ടായത്. വധശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് കുര്യന്‍ ജോസഫ് വ്യക്തമാക്കിയപ്പോള്‍ ഹര്‍ജിലെ വാദങ്ങള്‍ അപ്രസക്‍തമാണെന്നും വധശിക്ഷ നടപ്പാക്കണമെന്നുമായിരുന്നു അനില്‍ ആര്‍ ദവൈ പറഞ്ഞത്. അതിനെ തുടര്‍ന്ന് ഹര്‍ജി വിശാല ബഞ്ചിന് വിടുകയായിരുന്നു.
മേമന്റെ വധശിക്ഷ നടപ്പിലാക്കാന്‍ നിശ്ചയിച്ചിറ്റുന്നത് ഈ മാസം 30നായിരുന്നു. രാഷ്ട്രപതി ദയാ ഹര്‍ജി തള്ളിയതും സുപ്രീംകോടതി പുനഃപരിശോധനാ ഹര്‍ജി തള്ളിയതിനേയും തുടര്‍ന്നായിരുന്നു. എന്നാല്‍ വീണ്ടും സുപ്രീംകോടതിയെ യാകൂബ് സമീപിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് മേമന്റെ ദയാഹര്‍ജി രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും തള്ളിയിത്. 53 വയസുകാരനായ യാക്കൂബ് അബ്ദുള്‍ റസാഖ് മേമനെ 2007-ലാണ് മുംബൈ റ്റാഡ കോടതി വധശിക്ഷയ്ക്ക് വിധിക്കുന്നത്. 1993-ലെ മുംബൈ സ്ഫോടന പരമ്പരയില്‍ 257 പേര്‍ മരിക്കുകയും 700 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നഗരത്തിലെ 13 സ്ഥലങ്ങളിലാണ് സ്ഫോടനമുണ്ടായത്.
ബോളിവുഡ് താരം സഞ്ജയ് ദത്തും കേസിൽ പ്രതിയായിരുന്നു. യാക്കൂബ് മേമനു പുറമെ, ടാഡാ കോടതി വധശിക്ഷയ്ക്കു വിധിച്ച മറ്റു 10 പേരുടെ ശിക്ഷ സുപ്രീംകോടതി 2013ൽ ജീവപര്യന്തമാക്കിയിരുന്നു. സഞ്ജയ് ദത്തിന്റെ ആറു വർഷം തടവുശിക്ഷ അഞ്ചു വർഷമാക്കി കുറച്ചു. ഒളിവില്‍ കഴിയുന്ന മുഖ്യപ്രതി ടൈഗര്‍ മെമന്റെ സഹോദരനായ യാക്കൂബ് മെമന്റെ അപ്പീല്‍ ബോംബെ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. ദയാഹര്‍ജി രാഷ്ട്രപതിയും തള്ളി.