തിരുവനന്തപുരം|
VISHNU.NL|
Last Modified ചൊവ്വ, 23 ഡിസംബര്‍ 2014 (18:02 IST)
കാടുകളില്‍ കഴിഞ്ഞ് ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ സായുധ വിപ്ലവം നടത്തുന്ന രീതികളില്‍ നിന്ന് മാറിച്ചവിട്ടാന്‍ കേരളത്തിലെ മാവോയിസ്റ്റുകള്‍ തയ്യാറെടുക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍വിരുദ്ധ സമരങ്ങളില്‍ പങ്കെടുക്കുന്ന യുവാക്കളെ ആകര്‍ഷിച്ച് നഗരത്തില്‍ പ്രവര്‍ത്തനം വ്യാപിക്കാന്‍ മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നുവെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
പാലക്കാട് കെഎഫ്‌സി ആക്രമണക്കേസില്‍ പിടിയിലായ അരുണ്‍, ശ്രീകാന്ത് എന്നിവരുടെ മൊഴിയില്‍നിന്നാണു പരമ്പരാഗത വഴിയില്‍ നിന്ന് മാറിയുള്ള വിപ്ലവത്തിന് മാവോയിസ്റ്റുകള്‍ തയ്യാറെടുക്കുന്ന വിവരം ഇന്റലിജന്‍സിനു ലഭിച്ചത്.
ചെറുതും, വലുതുമായ സമരങ്ങളില്‍ പങ്കെടുക്കുന്ന യുവജനങ്ങളെ സംഘടനയിലെത്തിക്കാനാണ് മാവോയിസ്റ്റുകള്‍ ഇത്തരത്തില്‍ തന്ത്രം ഒരുക്കുന്നതെന്നാണ് സൂചന. പാലക്കാട് കെഎഫ്‌സി ആക്രമിച്ചത്
പരിസ്ഥിത, ക്വാറി വിരുദ്ധ സമരങ്ങളില്‍ സജീവമായ യുവാക്കളായിരുന്നു.
വ്യക്തി കേന്ദ്രീകൃതമായ ആക്രമങ്ങള്‍ കേരളത്തില്‍
ഒറ്റപ്പെടാന്‍ മാത്രമേ ഇടയാക്കുവെന്ന് വിലയിരുത്തിയ മാവോയിസ്റ്റുകള്‍ സാന്നിധ്യം തെളിയിക്കാനായാണ് സ്ഥാപനങ്ങള്‍ക്കുനേരെ ആക്രമണം നടത്തുന്നത്. പിടികൂടിയ യുവാകളെ ഇത്തരം ആക്രമണത്തിനായി മാവോയിസ്റ്റുകള്‍ വലയിലക്കുകയായിരുന്നു. ചര്‍ച്ചാ ക്ലാസുകളില്‍ പങ്കെടുപ്പിച്ചും പുസ്‌കങ്ങള്‍ നല്‍കിയും ആകര്‍ഷിക്കുകയായിരുന്നു. ഒരു ഓപ്പറേനില്‍ പങ്കെടുക്കാന്‍ പാലക്കാട് എത്താനായിരുന്നു നിര്‍ദ്ദേശം. മൊബൈല്‍ ഫോണ്‍ പോലുമില്ലാതെ എത്തിയ ഇവരെ നഗരത്തില്‍വച്ച് മറ്റൊരാളാണ് ഏകോപിപിച്ചത്. ആക്രണത്തിനു ശേഷം രക്ഷപ്പെടാനുള്ള മാര്‍ഗവും ഇവിടെ വച്ചാണ് പറഞ്ഞു നല്‍കിയത്.
ഇത്തരലൊരു കൂട്ടായ്മയെ ഉപയോഗപ്പെടുത്തിയാണ് നിറ്റ ജലാറ്റിന്‍ ഓഫീസ് ആക്രമിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. അതിനിടെ ഏറെ വിവാദങ്ങളുണ്ടാക്കിയ സമരത്തില്‍ സജീവമായി പങ്കെടുത്ത ചിലരെ ഇത്തരം കേന്ദ്രങ്ങള്‍ സമീപിച്ചതായുള്ള വിവരം പൊലീസിനുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.