വുഡ്‌ലാന്‍ഡ് കേരളത്തില്‍ വിപണനം വ്യാപകമാക്കുന്നു

കൊച്ചി| VISHNU.NL| Last Modified തിങ്കള്‍, 2 ജൂണ്‍ 2014 (11:25 IST)
അഡ്വഞ്ചര്‍ ഫുട്‌വെയര്‍ രംഗത്തെ പ്രമുഖ ബ്രാന്‍ഡായ വുഡ്‌ലാന്‍ഡ് കേരളത്തില്‍ തങ്ങളുടെ വിപണന ശൃംഖല കൂടുതല്‍ ശക്തമാകാന്‍ തീരുമാനിച്ചു. ഇപ്പോള്‍ തന്നെ മിക്ക മെട്രോ നഗരങ്ങളിലും വുഡ്‌ലാന്‍ഡിന് വിപണന ശൃംഖലകള്‍ ശക്തമാണ്.

എല്ലാ മെട്രോ വിപണികളിലും ശക്തമായ സാന്നിധ്യം വെളിപ്പെടുത്തിയ വുഡ്ലാന്‍ഡ്‌ ഈ വര്‍ഷം ടു ടയര്‍, ത്രീ ടയര്‍ നഗരങ്ങളിലേക്ക്‌ കൂടി വില്‍പന വ്യാപിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം. ഈ വര്‍ഷം 60-70 സ്റ്റോറുകള്‍ കൂടി തുറക്കാനാണ്‌ പരിപാടി. ഇതില്‍ 60 ശതമാനവും ടു ടയര്‍, ത്രീ ടയര്‍ നഗരങ്ങളിലായിരിക്കും.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1000 കോടി രൂപയുടെ വിറ്റുവരവാണ്‌ കമ്പനി കൈവരിച്ചത്‌. കമ്പനിയുടെ വരുമാനത്തില്‍ പ്രതിവര്‍ഷം 25 ശതമാനം വീതം വര്‍ധന രേഖപ്പെടുത്തുന്നുണ്ട്‌. വില്‍പന ശക്തമാക്കുന്നതിന്റെ ഭാഗമായി കമ്പനി അന്താരാഷ്ട്ര വിപണിയിലേക്കും പ്രവേശിക്കാനൊരുങ്ങുകയാണ്‌.
നിലവില്‍ 30 സ്റ്റോറുകളാണ്‌ കേരളത്തിലുള്ളത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :