മനോജ് വധക്കേസ്; വിക്രമനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും

  മനോജ് വധക്കേസ് , കണ്ണൂര്‍ , വിക്രമന്‍ , ബോംബ് , പൊലീസ് , അറസ്‌റ്റ്
കണ്ണൂര്‍| jibin| Last Modified വ്യാഴം, 16 ഒക്‌ടോബര്‍ 2014 (13:31 IST)
കതിരൂര്‍ മനോജ് വധക്കേസിലെ ഒന്നാം പ്രതിയായ വിക്രമനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി തെളിവ് ശേഖരിക്കാന്‍ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി അനുമതി നല്‍കി. വിക്രമനെ എക്‌സ് റേയ്ക്ക് വിധേയമാക്കിയപ്പോള്‍ ബോംബ് ചീളിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്രമനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി തെളിവ് ശേഖരിക്കാന്‍ കോടതി ഉത്തരവിടാന്‍ കാരണമായത്.

വിക്രമന്റെ കാലില്‍ ബോംബ് ചീളിന്റെ അവശിഷ്ടങ്ങള്‍ ഉള്ളതായി ജില്ലാ ആശുപത്രി സൂപ്രണ്ടാണ് കോടതിയില്‍ അറിയിച്ചത്. കോടതി ഉത്തരവ് പ്രകാരം ജയില്‍ സൂപ്രണ്ടിന്റെയും ആശുപത്രി സൂപ്രണ്ടിന്റെയും അന്വേഷണ ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തില്‍ വിക്രമനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി തെളിവ് ശേഖരിക്കും.

മനോജിനെ വധിക്കാനായി ബോബ് എറിഞ്ഞപ്പോള്‍ ബോംബിന്റെ ചീളുകള്‍ തെറിച്ചാണ് വക്രമന് പരുക്കേറ്റതെന്നാണ് പൊലീസിന് ആദ്യം ലഭിച്ച സൂചന. കേസിലെ ഒന്നാം പ്രതിയായ വിക്രമനെ യുഎപിഎ കുറ്റം ചുമത്തിയാണ് പൊലിസ് കേസ് എടുത്തിരിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :