കതിരൂര്‍ കൊലപാതകം; പി ജയരാജനെ ചോദ്യം ചെയ്യും

കതിരൂര്‍, കൊലപാതകം, പി ജയരാജന്‍, കണ്ണൂര്‍, സിപി‌എം
തലശേരി| vishnu| Last Modified തിങ്കള്‍, 13 ഒക്‌ടോബര്‍ 2014 (12:18 IST)
കണ്ണൂരിലെ കതിരൂരില്‍ ആര്‍‌എസ്‌എസ് നേതാവ് മനോജിനെ വെട്ടിക്കൊന്ന കേസില്‍ സി‌പി‌എം ജില്ലാ സെക്രട്ടറി പി ജയരാജനെ ചോദ്യം ചെയ്യാന്‍ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി. കേസില്‍ പാര്‍ട്ടിയിലെ ഉന്നത നേതാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജയരാജനേ ചോദ്യം ചെയ്യുന്നതെന്നാണ് സൂചന. ജയരാജനുള്‍പ്പടെ മുന്ന് ജില്ലാ നേതാക്കള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ഉടന്‍ നോട്ടീദ് നല്‍കും.

ഇതില്‍ ഒരാള്‍ മനോജ് വധത്തിനു മുമ്പ് പ്രതികളുമായി ബന്ധപ്പെട്ടതിനും മറ്റു രണ്ടുപേരെ വിക്രമനെ ഒളിവില്‍ പോകാന്‍ സഹായിച്ചുവെന്ന സംശയത്തിലുമാണ് ചോദ്യം ചെയ്യുന്നത്. കേസില്‍ നേരത്തെ അറസ്റ്റിലായ മാലൂരിലെ പ്രഭാകരന്റെ മൊഴിയെത്തുടര്‍ന്നാണ് അന്വേഷണ സംഘത്തിന്റെ നടപടി. പൊലീസ് ചോദ്യം ചെയ്തുവരുന്ന മുഖ്യപ്രതി വിക്രമനും പ്രഭാകരനും ചപ്ര പ്രകാശനും കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൂര്‍ണ്ണമായും അന്വേഷണ സംഘത്തിനോട് പറഞ്ഞതായാണ് സൂചന.

കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജനെ കേസില്‍ പ്രതിചേര്‍ത്തേക്കുമെന്ന് സൂചനകള്‍ ലഭിച്ചതിനേ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വം പ്രതിരോധവുമായി രംഗത്തെത്തിയിരിക്കുകയാണ്. കതിരൂര്‍ കേസില്‍ പി. ജയരാജനെ പ്രതിയാക്കാന്‍ ഉന്നത ഗൂഢാലോചന നടക്കുന്നുവെന്ന്
കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്‍ എംഎല്‍എ ആരോപിച്ചത് ഇതിന്റെ മുന്നൊടിയായാണ്.

പി ജയരാജനെ ചോദ്യം ചെയ്യേണ്ടി വരികയാണെങ്കില്‍ എടുക്കേണ്ട മുങ്കരുതലുകളേപ്പറ്റിയും പ്രശ്നങ്ങളേപ്പറ്റിയും ക്രൈംബ്രാഞ്ച് വിലയിരുത്തിയതായി സൂചനയുണ്ട്. ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് ജയരാജനെ അറസ്റ്റു ചെയ്തപ്പോഴുണ്ടായ വ്യാപക അക്രമം കതിരൂര്‍ മനോജ് വധക്കേസിലുമുണ്ടാകുമെന്നാണ് പൊലീസിന്റെ ആശങ്ക.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :