തിരുവനന്തപുരം|
Last Modified വ്യാഴം, 3 ഡിസംബര്‍ 2015 (16:37 IST)
ഇടുക്കി മാങ്കുളം വില്ലേജിലെ 1016 പേര്‍ക്ക് പട്ടയം നല്‍കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ നിയമസഭയിലെ അദ്ദേഹത്തിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. പട്ടയം നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിക്കാന്‍ ഇടുക്കി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.
അവശേഷിക്കുന്ന 150 പേര്‍ 1977 ജനുവരി ഒന്നിനു മുമ്പ് കൈവശക്കാരാണോയെന്ന് പരിശോധിച്ച് അവര്‍ക്കും പട്ടയം നല്‍കേണ്ടതാണ്. ആദ്യം സര്‍വ്വേ ചെയ്ത് വനഭൂമി തിട്ടപ്പെടുത്തിയതിനുശേഷമാണ് പട്ടയം നല്‍കുക. സര്‍വ്വേ നടത്തുന്നതിനുളള ടീമിനെയും നല്‍കാന്‍ തീരുമാനമായി. ഒന്നര മാസത്തിനുളളില്‍ സര്‍വ്വേ പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശം നല്‍കി.
റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, വനം സെക്രട്ടറി മാരപാണ്ഡ്യന്‍, ഇടുക്കി ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.