മനുരാജ് വധക്കേസ്: രണ്ട് പേര്‍ കൂടി പിടിയില്‍

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 28 മെയ് 2021 (19:10 IST)
കൊട്ടാരക്കര: മണിരാജ് എന്ന 33 കാരനെ കൊലപ്പെടുത്തി പാറക്കുളത്തില്‍ തള്ളിയ കേസില്‍ രണ്ട് പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജനുവരിയിലാണ് പൂവറ്റൂര്‍ കിഴക്ക് പുത്തൂര്‍ മുക്കില്‍ മനുഭവനില്‍ മണിരാജ് കൊല്ലപ്പെട്ടത്.

പുത്തൂര്‍മുക്ക് അന്തമണ്‍ ഷൈന്‍ ഭവനില്‍ കെ.ബാബു (63), പട്ടാഴി മരുതമണ്‍ ഭാഗം പുലി ചാനിവിള വീട്ടില്‍ എസ്.ചന്ദ്രന്‍ (61) എന്നിവരാണ് ഇപ്പോള്‍ പിടിയിലായത്. ഭാര്യവീട്ടിനു അടുത്തുള്ള പാറക്കുളത്തിലാണ് പ്രതികള്‍ മനുരാജിനെ കൊലപ്പെടുത്തിയ ശേഷം തള്ളിയത്.

കൊട്ടാരക്കര ഡി.വൈ.എസ്.പി സ്റ്റുവര്‍ട്ട് കീലറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളായ പൗലോസ്, മോഹനന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :