മാണിക്ക് മന്ത്രിയായി തുടരാന്‍ അവകാശമില്ലെന്ന് വി എസ്

തിരുവനന്തപുരം:| Last Modified വെള്ളി, 13 മാര്‍ച്ച് 2015 (12:48 IST)
കെ എം മാണി രാജിവയ്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. നിയമസഭയെയും ജനങ്ങളേയും അപമാനിച്ച മാണിക്ക് മന്ത്രിയായി തുടരാന്‍ അവകാശമില്ലെന്ന് വിഎസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.സഭയില്‍ നൂറുകണക്കിന് വെള്ളയുടുപ്പ് ധരിച്ച സെക്യൂരിറ്റി പൊലീസുകാരും എംഎല്‍എമാരും അക്രമണം നടത്തി. മാണി ഏതോ മൂലയില്‍ ഇരുന്ന് മൈക്കില്‍ എന്തോ പുലമ്പിയെന്നും ബജറ്റ് അവതരിപ്പിച്ചിട്ടില്ലെന്നും വി.എസ് പറഞ്ഞു.

നടപടികള്‍ റെക്കോര്‍ഡ് ചെയ്യേണ്ടതായിരുന്നെന്നും എന്നാല്‍ ഇത് നടന്നില്ലെന്നും വി എസ് ആരോപിച്ചു.
ശിവദാസന്‍ നായരും , ഡോമിനിക്ക് പ്രസന്റേഷനും ശിവദാസന്‍ നായരും അക്രമണം അഴിച്ചുവിട്ടു. ശിവദാസന്‍ നായര്‍
കാല്‍ മുട്ട് കൊണ്ട് ജമീല പ്രകാശത്തിന്റെ മുതുകില്‍ ഇടിച്ചു. ഡോമിനിക് പ്രസന്റേഷന്‍ ജമീല പ്രകാശത്തെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചു. കെകെ ലതികയെ എം എ വാഹിദ് കയ്യേറ്റം ചെയ്തു വിഎസ് പറഞ്ഞു. സഭയ്ക്ക് വെളിയില്‍ പ്രതിഷേധിച്ച ആളുകളെ പൊലീസ് ആക്രമിച്ചെന്നും പൊലീസിന്റെ ടിയര്‍ ഗ്യാസ് പ്രയോഗത്തില്‍ പിണറായി വിജയനും വൈക്കം വിശ്വനും ശ്വാസതടസമുണ്ടായെന്നും വി എസ് പറഞ്ഞു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :