ഐശ്വര്യ കേരള യാത്ര പാലായിൽ എത്തുമ്പോൾ മാണി സി കാപ്പൻ യുഡിഎഫിലേയ്ക്ക് എന്ന് റിപ്പോർട്ടുകൾ

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 10 ഫെബ്രുവരി 2021 (08:18 IST)
കോട്ടയം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിയ്ക്കന്ന പാലായിൽ എത്തുമ്പോൾ യുഡിഎഫിലേയ്ക്ക് പോകുമെന്ന് റിപ്പോർട്ടുകൾ. അനുയായികൾക്കൊപ്പം ജാഥയിൽ ചേർന്ന ശേഷം മാണി സി കാപ്പൻ യുഡിഎഫ് പ്രവേശനം പ്രഖ്യാപിയ്ക്കും എന്നാണ് വിവരം. ആയിരം പ്രവർത്തകരും 250 ബൈക്കളും അകമ്പടിയുള്ള തുറന്ന ജീപ്പിലായിരിയ്കും കാപ്പൻ ഐശ്വര്യ കേരള യാത്രയിൽ ചേരുക എന്നാണ് പുറത്തുവരുന്ന വിവരം. മാണി സി കാപ്പനെ യുഡിഎഫിലേയ്ക്ക് സ്വീകരിയ്ക്കാൻ ഉമ്മൻ ചാണ്ടി, പികെ കുഞ്ഞാലിക്കുട്ടി, പിജെ ജോസഫ് എന്നിവരും പാലായിലെത്തും. ജാഥയ്ക്കുള്ള എല്ലാ സന്നാഹങ്ങളും മാണി സി കാപ്പൻ സജ്ജമാക്കിയതായാണ് ടിപ്പോർട്ടുകൾ. ഞായറാഴ്ചയാണ് ഐശ്വര്യ കേരള യാത്ര പാലായിൽ എത്തുന്നത്. കഴിഞ്ഞ ദിവസം ശരദ് പവാറിനെ കാണാൻ കാപ്പൻ ഡൽഹിയ്ക്ക് പോയിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :