ചാണക സംഘി എന്ന് വിളിയ്ക്കുന്നതിൽ സന്തോഷം: ജേക്കബ് തോമസ്

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 10 ഫെബ്രുവരി 2021 (07:57 IST)
ചാണക സംഘി എന്ന് വിളുച്ചുള്ള അതിക്ഷേപങ്ങൾക്ക് മറുപടിയുമായി മുൻ ഡിജിപിയും ബിജെപി അംഗവുമായ ജേക്കബ് തോമസ്. ചണക സംഘി എന്ന് വിളിയ്ക്കുന്നതിനെ ജേക്കബ് തോമസ് സ്വാഗതം ചെയ്യുകയാണ് ഉണ്ടായത്. 'ചാണകമെന്നത് പഴയകാലത്ത് വീടുകൾ ശുദ്ധിയാക്കാൻ ഉപയോഗിച്ചിരുന്ന ഒരു വസ്തുവാണ്. അതിനാൽ ചാണക സംഘി എന്ന് എന്നെ വിളിച്ചാൽ അത് സന്തോഷം' എന്നായിരുന്നു ജേക്കബ് തോമസിന്റെ പ്രതികരണം. ഇന്ധന വില വർധനയെ ജേക്കബ് തോമസ് ന്യായീകരിച്ചു. ഇന്ധന വില വർധിയ്ക്കുന്നതോടെ ഉപയോഗം വലിയ രീതിയിൽ കുറയ്ക്കാനാകും എന്നും, ഇന്ധന വില വീണ്ടും വർധിപ്പിച്ചാലും അത് നല്ലതാണെന്നെ പരിസ്ഥിതിവാദിയായ താൻ പറയു എന്നുമായിരുന്നു ജേക്കബ് തോമസിന്റെ പ്രതികരണം. ടെസ്‌ലപോലുള്ള ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിലെത്താൻ ഇത് സഹായിയ്ക്കും എന്നും ജേക്കബ് തോമസ് പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :