ട്രിപ്പോളി|
jibin|
Last Modified തിങ്കള്‍, 25 ഓഗസ്റ്റ് 2014 (11:13 IST)
ആഭ്യന്തരയുദ്ധം രൂക്ഷമാകുന്ന ലിബിയയിലെ അന്താരാഷ്ട്രവിമാനത്താവളം സിന്താന്‍ തീവ്രവാദികളില്‍ നിന്ന് മുസ്ലിം തീവ്രവാദികള്‍ പിടിച്ചെടുത്തു. മസ്ത്രയില്‍ നിന്നും സമീപനഗരങ്ങളില്‍നിന്നുമെത്തിയ ഭീകരരാണ് വിമാനത്താവളം കീഴടക്കിയത്. മൂന്നുവര്‍ഷത്തിലധികമായി വിമാനത്താവളം സിന്താന്‍ തീവ്രവാദികളുടെ നിയന്ത്രണത്തിലായിരുന്നു.
2011-ലെ മുഹമ്മദ് ഗദ്ദാഫിയുടെ മരണത്തിനുശേഷം ലിബിയയില്‍ തീവ്രവാദ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി തുടരുകയാണ്. ഇസ്ലാം വിരുദ്ധമായ ആക്രമണത്തെ ലിബിയന്‍ പാര്‍ലമെന്റ് അപലപിച്ചു. അക്രമങ്ങള്‍ പതിവായതിനെത്തുടര്‍ന്ന് വിമാനത്താവളം ഒരുമാസത്തോളമായി അടച്ചിട്ടിരിക്കുകയായിരുന്നു.
രാജ്യത്തെ എണ്ണസംഭരണശാലകള്‍, തുറമുഖങ്ങള്‍, പ്രധാനപ്പെട്ട സ്ഥലങ്ങളും ഓഫീസുകളും ഭികര സംഘങ്ങളുടെ നിയന്ത്രണത്തിലാണ്. തലസ്ഥാനത്തിന്‍റെ പ്രാന്തപ്രദേശങ്ങളിലെല്ലാം തിവ്രവാദിസംഘങ്ങള്‍തമ്മിലുള്ള ഏറ്റുമുട്ടല്‍ നടക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.