പൊലീസുകാരനു നേരെ ക്രൂര മര്‍ദ്ദനം: പ്രതി പിടിയില്‍

മ്പതികളെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയും ഇവരുടെ കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്ത കേസിലെ പ്രതിയായ മഞ്ച എം.കെ.മന്‍സിലില്‍ സജീദ് എന്ന 42 കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്.

nedumangadu, police, arrest, attack നെടുമങ്ങാട്, പൊലീസ്, അറസ്റ്റ്, മര്‍ദ്ദനം
നെടുമങ്ങാട്| Last Modified തിങ്കള്‍, 11 ജൂലൈ 2016 (13:53 IST)
ആക്രമണ കേസിലെ പ്രതി പൊലീസിനെ മര്‍ദ്ദിച്ചു. ദമ്പതികളെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയും ഇവരുടെ കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്ത കേസിലെ പ്രതിയായ മഞ്ച എം.കെ.മന്‍സിലില്‍ സജീദ് എന്ന 42 കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്.

എന്നാല്‍ ഇയാള്‍ ആ സമയം മദ്യലഹരിയിലായിരുന്നു. സ്റ്റേഷനില്‍ എത്തിച്ച പ്രതി അവിടെയും അക്രമം തുടര്‍ന്നു. പൊലീസ് സ്റ്റേഷനിലെ ടെലിവിഷന്‍, ജനല്‍ ഗ്ലാസ് എന്നിവയും ഇയാള്‍ അടിച്ചു തകര്‍ത്തു. വലിയമല പൊലീസ് സ്റ്റേഷനിലായിരുന്നു ഈ സംഭവം.

പ്രതിയുടെ ദേഹ പരിശോധന നടത്തവേ പാറാവ് ഡ്യൂട്ടിയിലായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ അജുവിനെയാണ് ഇയാള്‍ സ്റ്റേഷനില്‍ വച്ച് മര്‍ദ്ദിച്ചത്. കരകുളം സ്വദേശി കുമാര്‍, ഭാര്യ ഉഷ എന്നിവരെയാണ് വഴിയില്‍ വച്ച് തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയും കാറിന്‍റെ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ചെയ്തത്.

സംഭവം കണ്ട നാട്ടുകാരാണു പൊലീസിനെ വിവരം അറിയിച്ചത്. എന്നാല്‍ ഇതിനിടയില്‍ പ്രതി കാറിന്‍റെ താക്കോലുമായി സ്ഥലം വിട്ടിരുന്നു. പിന്‍തുടര്‍ന്നെത്തിയ പൊലീസ് തൊളിക്കോട് വച്ചാണ് ഇയാളെ പിടികൂടി സ്റ്റേഷനില്‍ എത്തിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :