ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച സംഭവം: പ്രതി അറസ്റ്റില്‍

നാട്ടിക ബീച്ചില്‍ ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍.

thrissur, rape, police, arrest തൃശൂര്, പീഡനം, പൊലീസ്, അറസ്റ്റ്
തൃശൂര്| സജിത്ത്| Last Modified തിങ്കള്‍, 11 ജൂലൈ 2016 (11:47 IST)
നാട്ടിക ബീച്ചില്‍ ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. പള്ളം ബീച്ചില്‍ ഉണ്ണിയാടന്‍ പുരക്കല്‍ ബീഹാറി ബിജുവിനെ (34) യാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്.

വെള്ളിയാഴ്ച വൈകിട്ടാണ് 38 കാരിയായ യുവതിയെ ഇയാള്‍ വീട്ടില്‍ അതിക്രമിച്ചുകയറി ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. പീഡനത്തിനിരയായതിനെ തുടര്‍ന്ന് രക്തം വാര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആയിരുന്ന യുവതിയെ ഉടന്‍തന്നെ മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് തൃശൂര്‍ മെഡിക്കല്‍ കൊളേജ് അധികൃതര്‍ അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :