ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമം: ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയെ മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

vadakkekadu, murder, arrest, police വടക്കേക്കാട്, കൊലപാതകം, അറസ്റ്റ്, പൊലീസ്
വടക്കേക്കാട്| Last Modified ചൊവ്വ, 16 ഓഗസ്റ്റ് 2016 (10:41 IST)
ഭാര്യയെ മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കേക്കാട് പൊലീസ് സ്റ്റേഷനു സമീപം വലിയകത്ത് അബ്ദുള്‍ ഖലീലിനെയാണു (42) പൊലീസ് പിടികൂടിയത്.

വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായ അബ്ദുള്‍ ഖലീല്‍ കളമശേരിയില്‍ അനുജ എന്ന പെണ്‍കുട്ടിയുമായി ഫേസ് ബുക്ക് വഴി ബന്ധപ്പെടുകയും പിന്നീട് വിവാഹം ചെയ്യാമെന്ന് പറഞ്ഞ് മതം മാറ്റി ഒരുമിച്ചു താമസം ആരംഭിക്കുകയും ചെയ്തു. ഇതിനിടെ അനുജ ആത്മഹത്യ ചെയ്യുകയും ചെയ്തു. എന്നാല്‍ അനുജയുടെ തല മുണ്ഡനം ചെയ്ത നിലയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് നിലവിലുണ്ട്.

ഇതിനൊപ്പം ഇയാള്‍ക്കെതിരെ യുവമോര്‍ച്ചാ നേതാവ് മണികണ്ഠന്‍ എന്നയാളെ കൊലചെയ്ത കേസിലെ പ്രതിയുമാണിയാള്‍.

ഇതിനു ശേഷം കേസില്‍ ജാമ്യത്തിലിറങ്ങിയ അബ്ദുള്‍ ഖലീല്‍ ഭര്‍തൃമതിയായ ഒരു യുവതിയുമായി അടുപ്പത്തിലായി ഒരുമിച്ചു താമസമായി. ഈ യുവതിയുമായി ഇയാള്‍ ആദ്യ ഭാര്യ താമസിക്കുന്ന വീട്ടിലെത്തി. ഇതു ചോദ്യം ചെയ്ത ആദ്യ ഭാര്യയുമായി വഴക്കിടുകയും ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. പരിക്കേറ്റ ഇവരെ ചാവക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇവരുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത പൊലീസ് അബ്ദുള്‍ ഖലീലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :