ഏറണാകുളം|
jithu|
Last Updated:
വെള്ളി, 27 ജൂണ്‍ 2014 (15:28 IST)
മമ്മൂട്ടിക്ക് മലയാള
സിനിമ മടുക്കുകയാണെന്നും രജനീകാന്തിന്റെ മാതൃകയില്‍ ചിത്രങ്ങളുടെ എണ്ണം കുറച്ച് വര്‍ഷം ഒന്നോ രണ്ടോ ആയി കുറയ്ക്കാനാണ് തീരുമാനമെന്നുമാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളിലെ സംസാരം
കഥയും തിരക്കഥയും പരിശോധിച്ച് തൃപ്തി വന്നതിനു ശേഷം മാത്രമേ ഡേറ്റ് നല്‍കുകയുള്ളുവെന്നും മുന്‍പത്തെപ്പോലെ
പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കാനും ബന്ധങ്ങളുടെ പേരിലും ചെയ്ത വിട്ടുവീഴ്ചകള്‍ ഇനിയുണ്ടാകുകയില്ലെന്നാണ് പറയപ്പെടുന്നത്.
ഇതിനിടെ കൃഷിയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ പോകുകയാണെന്നും മമ്മൂട്ടി സൂചന നല്‍കുന്നുണ്ട്.മമ്മൂട്ടിയുടെ കുമരകത്തെ കൃഷിഭൂമിയില്‍ ഒന്നാംവിള നടീലിനു വടക്കഞ്ചേരിയിലെ തൊഴില്‍സേനയാണ് എത്തുന്നത്. വടക്ക ഞ്ചേരിയിലെ 25 പേരടങ്ങുന്ന തൊഴില്‍സേന ജില്ലയിലെ തന്നെ ഏറ്റവും മികച്ച തൊ ഴില്‍സേനയായാണ് അറിയപ്പെടുന്നത്. മമ്മൂട്ടിയാണ് നടീലിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക
മമ്മൂട്ടിയുടെ ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിനുശേഷം പുറത്തിറങ്ങിയ ചിത്രങ്ങള്‍ എല്ലാം തന്നെ ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു.