ക്രിസ്‌മസ് തലേന്ന് കേരളം കുടിച്ചുതീര്‍ത്തത് 51.65 കോടിയുടെ മദ്യം !

ക്രിസ്‌മസ്, മദ്യം, ബവ്റിജസ് കോർപറേഷൻ, നെടുമ്പാശേരി, Christmas, Liquor, Nedumbasserry
തിരുവനന്തപുരം| ജോബി ആഞ്ചലോസ്| Last Modified വ്യാഴം, 26 ഡിസം‌ബര്‍ 2019 (19:25 IST)
ക്രിസ്മസ് തലേന്ന് കേരളം കുടിച്ചുതീര്‍ത്തത് 51.65 കോടിയുടെ മദ്യം. ഔട്ട്ലറ്റുകൾ വഴി വിറ്റതിന്‍റെ കണക്ക് മാത്രമാണിത്. കഴിഞ്ഞ വർഷത്തേക്കാള്‍ ഒമ്പത് ശതമാനം വില്‍പ്പനയാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ വര്‍ഷം 47.54 കോടി രൂപയുടെ മദ്യമാണ് ക്രിസ്‌മസ് തലേന്ന് വിറ്റഴിച്ചത്.

നെടുമ്പാശേരി ഔട്ട്‌ലെറ്റിലാണ് ഇത്തവണ ഏറ്റവും കൂടുതൽ മദ്യം വിറ്റത്. ഒറ്റദിവസം കൊണ്ട് 63.28 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റ് 53.74 ലക്ഷം രൂപയുടെ മദ്യം വിറ്റ് രണ്ടാം സ്ഥാനത്തെത്തി.

മൊത്തം 270 ഔട്ട്ലറ്റുകളാണ് കോർപ്പറേഷനുള്ളത്. ക്രിസ്‌മസ് തലേന്ന് കൺസ്യൂമർഫെഡ് 9.46 കോടി രൂപയുടെ മദ്യം വിറ്റതായും കണക്കുകള്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :