നടിയെ തട്ടിക്കൊണ്ടു പോയതില്‍ ഗൂഢാലോചനയുണ്ട്; ദിലീപിനെ സംശയമുണ്ടെങ്കില്‍ അന്വേഷിക്കണം - തുറന്നടിച്ച് കമല്‍

നടിയെ തട്ടിക്കൊണ്ടു പോയതില്‍ ദിലീപിനെ സംശയമുണ്ടെങ്കില്‍ അന്വേഷിക്കണമെന്ന് കമല്‍

 malayalam actress , director kamal , Kamal , pinarayi vijyan , kidnapped , actress , director kamal , Dileep , യുവനടി , ഗൂഢാലോചന , കമല്‍ , പൃഥിരാജ് , അമ്മ , പിണറായി വിജയന്‍ , കമല്‍ , നടിയെ തട്ടിക്കൊണ്ടു പോയി
കൊച്ചി| jibin| Last Modified വ്യാഴം, 2 മാര്‍ച്ച് 2017 (19:36 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവത്തില്‍ സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് സംവിധായകന്‍ കമല്‍.

കേസില്‍ നടന്‍ ദിലീപിനെ സംശയമുണ്ടെങ്കില്‍ അതും അന്വേഷിക്കണം. സ്ത്രീ വിരുദ്ധ സിനിമയില്‍ അഭിനയിക്കില്ലെന്ന നടന്‍ പൃഥിരാജിന്റെ നിലപാട് സൂപ്പര്‍താരങ്ങള്‍ മാതൃകയാക്കണമെന്നും ഒരു ചാനല്‍ പരിപാടിയില്‍ കമല്‍ വ്യക്തമാക്കി.

സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനവികാരം മാനിക്കണം. വിഷയത്തില്‍ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ സ്വീകരിച്ച നിലപാടിനെയും കമല്‍ വിമര്‍ശിച്ചു. അമ്മയുടെ നിലപാട് ജനാധിപത്യ വിരുദ്ധവും സ്ത്രീവിരുദ്ധവുമാണ്. ഇരയ്ക്ക് നീതി ഉറപ്പാക്കാനുള്ള
പ്രതിഷേധ കൂട്ടായ്മകളെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെസിന്റെ തുടക്കം ദിലീപിനെതിരെ ശക്തമായ ആരോപണങ്ങള്‍ പല കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ആ സമയം ദിലീപിന് പിന്തുണ നല്‍കിയ വ്യക്തികൂടിയാണ് കമല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :