ദിലീപിന് ആശ്വസിക്കാമോ; കേസില്‍ ബെഹ്റ നിലപാട് വ്യക്തമാക്കി - അന്വേഷണം ഇനി ഏതു ദിശയില്‍ ?

ദിലീപിന് ആശ്വസിക്കാമോ; കേസില്‍ ബെഹ്റ നിലപാട് വ്യക്തമാക്കി

  Loknath behra , dileep , nadir shah, dileep nadir shah , malayalam actor , Amma , Tp senkumar , DGP , ലോക്നാഥ് ബെഹ്റ , ബി സന്ധ്യ , യുവനടി , ടിപി സെന്‍‌കുമാര്‍ , നടിയെ തട്ടിക്കൊണ്ടു പോയി , എഡിജിപി ദിനേന്ദ്ര കശ്യപ് , അമ്മ , താരസംഘടന , ബെഹ്റ
തിരുവനന്തപുരം| jibin| Last Modified വെള്ളി, 30 ജൂണ്‍ 2017 (19:23 IST)
കൊച്ചിയില്‍ യുവനടി അക്രമിക്കപ്പെട്ട സംഭവത്തിലെ അന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ.

കേസിന്റെ അന്വേഷണം എഡിജിപി ഒറ്റയ്ക്കു നടത്തേണ്ടെന്ന മുന്‍ ഡിജിപി ടിപി സെന്‍‌കുമാറിന്റെ ഉത്തരവ് പരിശോധിക്കുമെന്നാണ് പൊലീസ് മേധാവിയായി ചുമതലയേറ്റെടുത്തശേഷം പ്രതികരിക്കവെ വ്യക്തമാക്കിയിരിക്കുന്നത്.

നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണം മികച്ച നിലയിലാണ് മുന്നോട്ടു പോകുന്നത്. കേസന്വേഷണത്തിന്റെ മേൽനോട്ടച്ചുമതല ബി സന്ധ്യയ്‌ക്കാണെന്നും ബെഹ്റ വ്യക്തമാക്കി.

ബി സന്ധ്യ ഒറ്റയ്ക്ക് കേസ് അന്വേഷണം നടത്തേണ്ടെന്നും സംഘത്തലവനായ എഡിജിപി ദിനേന്ദ്ര കശ്യപുമായി കൂടിയാലോചിച്ചു വേണം നടപടികള്‍ എടുക്കേണ്ടതെന്നും സ്ഥാനമൊഴിഞ്ഞ സെൻകുമാര്‍ സർക്കുലർ പുറത്തിറക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :