പെരിന്തല്‍മണ്ണ|
AISWARYA|
Last Updated:
ശനി, 8 ഏപ്രില്‍ 2017 (14:14 IST)
മലപ്പുറം ഉപതിരഞ്ഞെടുപ്പ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറിന്റെ വിലയിരുത്തലാകണം വിഎസ് അച്യുതാനന്ദന്. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്ത് എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുന്ന വേളയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
അതേസമയം ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ഇപ്പോഴും തുടരുകയാണ്. കേസിലെ അന്വേഷണ റിപ്പോര്‍ട്ടിനെ കുറിച്ച് ഒന്നും പറയുന്നില്ല.
ഈ കേസില്‍ വിചാരണ നേരിടുന്ന ആളെയാണ് യുഡിഎഫ് പുലിയെന്ന് വിശേഷിപ്പിക്കുന്നത്. ഒരു പുലിയെ ഒരിക്കല്‍ കുറ്റിപ്പുറത്ത് കൂട്ടിലാക്കിയതാണെന്നും വിഎസ് കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് കൊണ്ട് പറഞ്ഞു.
ഇത്തവണ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുണ്ട്. ജയിച്ചാല്‍ മലപ്പുറത്തുകാര്‍ക്ക് നല്ല ബീഫ് വിതരണം ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ വാഗ്ദാനം. തോല്‍ക്കാന്‍ വേണ്ടി ബിജെപി കൊണ്ടു നിര്‍ത്തിയ ആ സ്ഥാനാര്‍ത്ഥിയെ
ഓര്‍ത്ത് തനിക്ക് ദുഖമുണ്ടെന്ന് വിഎസ് പറഞ്ഞു.
എന്നാല്‍ മതനിരപേക്ഷ വികസന കേരളം എന്ന മുദ്രാവാക്യമാണ് എല്‍ഡിഎഫ് ജനങ്ങള്‍ക്ക് മുന്നില്‍ വച്ചത്. കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിന് വഴിയൊരുക്കിയത് ഇടതുപക്ഷ സര്‍ക്കാരുകളാണെന്ന് അദ്ദേഹം വ്യക്തമാക്കി.