മലപ്പുറം|
സജിത്ത്|
Last Modified ബുധന്‍, 5 ഏപ്രില്‍ 2017 (11:18 IST)
മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുസ്ലിം ലീഗ് നേതാവുമായ കുഞ്ഞാലിക്കുട്ടിയെ ഇടതുപക്ഷത്തേക്ക് ക്ഷണിച്ച് നടനും എംഎല്‍എയുമായ മുകേഷ്. മലപ്പുറം തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനായി വോട്ട് പിടിക്കുന്നതിനിടയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കുറിച്ചുളള ചോദ്യങ്ങള്‍ക്കിടെയാണ് മുകേഷ് ഇത്തരമൊരു പ്രസ്താവന നടത്തിയത്.
നല്ല മനുഷ്യനും നല്ലൊരു നേതാവുമാണ് കുഞ്ഞാലിക്കുട്ടി സാഹിബ്. പക്ഷേ അവരെല്ലാം ഇടതുപക്ഷത്തേക്ക് വരാനുള്ള സമയമായി. ഇനിയെല്ലാം ഒന്നിച്ചാണ് നില്‍ക്കേണ്ടതെന്നും മുകേഷ് പറഞ്ഞു. സ്ഥാനാര്‍ത്ഥിയായ എം ബി ഫൈസലിനെ കുഞ്ചാക്കോ ബോബനോടാണ് അദ്ദേഹം സാദൃശ്യപ്പെടുത്തിയത്. വരുന്ന വഴിയിലെ പോസ്റ്ററുകളും ബാനറുകളുമെല്ലാം കണ്ടപ്പോള്‍ അത് കുഞ്ചാക്കോയുടെ ഏതോ സിനിമയുടെ പോസ്റ്ററാണെന്നാണ് താന്‍ വിചാരിച്ചതെന്നും മുകേഷ് പറഞ്ഞു..
മലപ്പുറത്തെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ബീഫ് വിവാദത്തിലും മുകേഷ് പ്രതികരിച്ചു. ബിജെപിയ്ക്ക് ഹലാലായ ബീഫ് വിളമ്പുമെന്നൊക്കെ പറയുന്നത് വളരെ നല്ല കാര്യമാണ്. പക്ഷേ അവരത് പറയുന്നുണ്ടെങ്കിലും അതിന്റെ പിന്നില്‍ ഒളിച്ചിരിക്കുന്ന വേറെ പല കാര്യങ്ങളും സാധാരണ ജനങ്ങള്‍ക്ക് മനസിലാകുന്നുണ്ട്. അത്രേയുളളു അതിലെ വ്യത്യാസമെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.