ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഏഴുദിവസം മാത്രം പ്രായമുള്ള നവജാത ശിശു മരിച്ചു; പ്രതിഷേധവുമായി ബന്ധുക്കള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 6 ജൂണ്‍ 2024 (08:37 IST)
മെഡിക്കല്‍ കോളേജില്‍ ഏഴുദിവസം മാത്രം പ്രായമുള്ള നവജാത ശിശു മരിച്ചു. സംഭവത്തില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തെത്തി. വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും കുഞ്ഞാണ് മരിച്ചത്. യുവതി വാര്‍ഡില്‍ കിടന്നാണ് പ്രസവിച്ചതെന്നും വേദനയുണ്ടായിട്ടും ലേബര്‍ റൂമിലേക്ക് മാറ്റിയില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് കുഞ്ഞു മരിച്ചത്. പിന്നാലെയാണ് ബന്ധുക്കള്‍ പ്രതിഷേധവുമായി എത്തിയത്. പിന്നാലെ പോലീസ് എത്തി പ്രതിഷേധക്കാരെ മാറ്റി. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :