വ്യാജ ടി.ടി.ഐ ചമഞ്ഞു നടന്നയാൾ പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 5 ഡിസം‌ബര്‍ 2023 (18:52 IST)
മലപ്പുറം: ട്രെയിനുകളിൽ വ്യാജ ടി.ടി.ഐ ചമഞ്ഞു നടന്നു ടിക്കറ്റ് പരിശോധിച്ചിരുന്ന യുവാവ് പിടിയിലായി. മങ്കട വേരുമ്പുലാക്കൽ പാറക്കൽ വീട്ടിൽ മുഹമ്മദ് സുൾഫിക്കർ എന്ന ഇരുപത്തെട്ടുകാരനാണ് ആർ.പി.എഫിന്റെ പിടിയിലായത്.

ഷൊർണൂർ - നിലമ്പൂർ റയിൽ പാതയിലെ ട്രെയിനുകളിലായിരുന്നു ഇയാളുടെ വിളയാട്ടം. നിലമ്പൂർ ആർ.പി.എഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അരവിന്ദാക്ഷന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

അരവിന്ദാക്ഷനും ഹെഡ് കോൺസ്റ്റബിൾ മുജീബ് റഹുമാനും കഴിഞ്ഞ ദിവസം ചെറുകര - അങ്ങാടിപ്പുറം സ്ഥലങ്ങൾക്കിടയിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :