ശ്രീനു എസ്|
Last Modified ബുധന്‍, 23 ഡിസംബര്‍ 2020 (11:20 IST)
തെരുവുനായകളുടെ ആക്രമണത്തില്‍ പരിക്കേറ്റ് വൃദ്ധന്‍ മരിച്ചു. മലപ്പുറം കുറ്റിപ്പുറം എടച്ചലം തെക്കേക്കളത്തില്‍ ശങ്കരന്‍(65) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു ഇദ്ദേഹത്തെ തെരുവുനായകള്‍ ആക്രമിച്ചത്. പരിക്കേറ്റ് അവശനായി ഭാരതപ്പുഴയുടെ തീരത്ത് കണ്ടെത്തുകയായിരുന്നു.
ഇതേത്തുടര്‍ന്ന് തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ മരണപ്പെടുകയായിരുന്നു.കഴിഞ്ഞാഴ്ച ചെങ്ങന്നൂര്‍ നഗരത്തില്‍ ആറുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. കെഎസ്ആര്‍ടിസി ബസ്റ്റാന്റില്‍ ജീവനക്കാരനെയും യാത്രക്കാരനെയും കടിച്ചിട്ട് ഓടിയ നായ മറ്റുനാലുപേരെകൂടി കടിക്കുകയായിരുന്നു.