1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Counterfeti Currency trivandrum

തിരുവനന്തപുരത്ത് കള്ളനോട്ടടിച്ച് വിതരണം ചെയ്യുന്ന സംഘം പിടിയില്‍

Trivandrum
തിരുവനന്തപുരത്ത് കള്ളനോട്ടടിച്ച് വിതരണം ചെയ്യുന്ന സംഘം പിടിയില്‍. പോത്തന്‍കോട്ടെ വാടക വീട്ടില്‍ നിന്നാണ് സംഘം പിടിയിലാകുന്നത്. ഇവിടെ നിന്ന് കള്ളനോട്ടടിക്കുന്ന യന്ത്രവും അഞ്ചുലക്ഷത്തിന്റെ കള്ളനോട്ടും പൊലീസ് പിടികൂടി. വര്‍ക്കലയില്‍ നിന്ന് കള്ളനോട്ട് മാറാന്‍ നോക്കിയ രണ്ടുപേരില്‍ നിന്നാണ് പൊലീസിന് സംഘത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നത്.
 
സംഭവത്തില്‍ തോന്നയ്ക്കല്‍ കേന്ദ്രീകരിച്ച് ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന ആഷിഖ് (35) എന്നയാളാണ് അറസ്റ്റിലായത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെയും വര്‍ക്കല പൊലീസിന്റെയും നേതൃത്വത്തിലാണ് പരിശോധന നടന്നത്.
അടുത്ത ലേഖനം
ഭാര്യയുമായി ബന്ധം, യുവാവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകി ഭർത്താവ്; സംഭവം എറണാകുളത്ത്