അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 63 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്
- സംസ്ഥാനത്ത് ഇന്ന് 6357 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 6793 പേര്‍ക്ക് രോഗമുക്തി
- അപകടത്തില്‍പെട്ട കാറില്‍ നിന്നും കണ്ടെത്തിയത് എട്ടുകിലോ കഞ്ചാവ്
- സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളും ശിശുസൗഹൃദമാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി
- തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യരായവരുടെ പട്ടിക പ്രസിദ്ധീകരിച്ചു
തദ്ദേശ തിരഞ്ഞെടുപ്പ്: പെരുമാറ്റച്ചട്ടം പാലിച്ചില്ലെങ്കില്‍ നടപടിയെടുക്കും
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ടം പാലിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവര്‍ അവരുടെ നേട്ടങ്ങള്‍, നടപ്പാക്കിയ പദ്ധതികള്‍ സംബന്ധിച്ച പരസ്യങ്ങള്‍, പോസ്റ്ററുകള്‍, ചുമരെഴുത്തുകള്‍, ബാനറുകള്‍, ഹോര്‍ഡിങുകള്‍, എല്‍.ഇ.ഡി. ഡിസ്പ്ലെ എന്നിവ വോട്ടര്‍മാരെ സ്വാധീനിക്കുന്ന വിധത്തില്‍ പൊതുസ്ഥലങ്ങളിലും റോഡുകളിലും മതിലുകളിലും സ്ഥാപനങ്ങളുടെ പരിസരങ്ങളിലും സ്ഥാപിക്കരുതെന്നാണ് നിര്‍ദേശം.
ഇത്തരത്തില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ച് പെരുമാറ്റച്ചട്ട ലംഘനം നടത്തിയവര്‍ 48 മണിക്കൂറിനുള്ളില്‍ സ്വന്തം ചെലവില്‍ അവ നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം അതത് ബന്ധപ്പെട്ട വകുപ്പുകളും പൊതു സ്ഥാപനങ്ങളും പരസ്യങ്ങളും മറ്റും നീക്കം ചെയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.