സെലേറിയോയ്ക്ക് പുതിയ ബിഎസ് 6 സിഎൻജി പതിപ്പ്, 30.47 കിലോമീറ്റർ മൈലേജ്

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 16 ജൂണ്‍ 2020 (16:02 IST)
ബിഎസ് 6 നിലവാരത്തിലുള്ള സെലേറിയോ എസ്-സി എന്‍ ജി വകഭേതം വിപണിയിലെത്തിച്ചിരിയ്ക്കുകയാണ് മാരുതി സുസൂക്കി. 5.36 ലക്ഷം രൂപ മുതല്‍ 5.68 ലക്ഷം രൂപ വരെയാണ് സെലേറിയോ എസ്-സി എന്‍ ജി വകഭേതത്തിന്റെ എക്സ് ഷോറൂം വില. വിഎക്സ് ഐ, വിഎക്സ് ഐഒ എന്നിവയാണ് സിഎന്‍ജി പതിപ്പായി ലഭിക്കുക 'ടൂര്‍ എച്ച്‌ ടു' എന്ന മറ്റൊരു വകഭേതവും വിപണിയിൽ എത്തിച്ചിട്ടുണ്ട്. 5.37 ലക്ഷം രൂപയാണ് ഈ വേരിയന്റിന്റെ ഷോറൂം വില.

സി എന്‍ ജി കിലോഗ്രാമിന് 30.47 കിലോമീറ്ററാണ് പുതിയ സെലേറിയൊയ്ക്കു മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ബിഎസ് 4 മോഡലിനെ അപേക്ഷിച്ച്‌ ഇന്ധനക്ഷമതയില്‍ 1.29 കിലോമീറ്ററിന്റെ കുറവുണ്ട് സിഎന്‍ജി വേരിയന്റുകളിൽ അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ ബോക്സാണു ട്രാന്‍സ്മിഷന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :