മകരവിളക്ക്: ശബരിമല തിരുവാഭരണ ഘോഷയാത്ര ഇന്ന് ആരംഭിക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 12 ജനുവരി 2022 (07:37 IST)
മകരവിളക്കിന് മുന്നോടിയായി തിരുവാഭരണ ഘോഷയാത്ര ഇന്ന് ആരംഭിക്കും. തിരുവാഭരണം 24 അംഗ സംഘം ശിരസിലേറ്റി കാല്‍ നടയായാണ് ശബരിമലയിലെത്തുന്നത്. അതേസമയം തിരുവാഭരണ ഘോഷയാത്ര തുടങ്ങുന്നത് കണക്കിലെടുത്ത് പന്തളം നഗരസഭയില്‍ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടകുമ്പോഴാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ വന്നതോടെ തിരവാഭരണ ഘോഷയാത്രയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :