ബിറ്റ്‌കോയിൻ മൂല്യത്തിൽ വൻ ഇടിവ്, 40,000 ഡോളറിന് താഴെയെത്തി

അഭിറാം മനോഹർ| Last Modified ചൊവ്വ, 11 ജനുവരി 2022 (21:44 IST)
നവംബറിലെ റെക്കോർഡ് നിലവാരമായ 69,000 ഡോളറിൽ നിന്നും ബിറ്റ്‌കോയിന്റെ മൂല്യം 40 ശതമാനത്തിലധികം ഇടിഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിനുശേഷം ഇതാദ്യമായി ബിറ്റ്‌കോയിന്റെ മൂല്യം 40,000 ഡോളറിന് താഴെയെത്തി.

39,774 നിലവാരത്തിലാണ് നിലവിൽ ബിറ്റ്കോയിൻ വ്യാപാരംനടക്കുന്നത്. ഈ വർഷം മാത്രം 14 ശതമാനത്തിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. എക്കാലത്തെയും ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയ നവംബര്‍ ആദ്യആഴ്ചയിലെ 68,990 നിലവാരത്തില്‍നിന്നാണ് മൂന്നുമാസമെത്തും മുൻപെ 40 ശതമാനത്തോളം ഇടിവുണ്ടായത്.

2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സതോഷി നാകാമോട്ടോ സൃഷ്ടിച്ച ബിറ്റ്‌കോയിന്‍ 2019 അവസാനം മുതല്‍ ശരാശരി 500ശതമാനമാണ് നേട്ടമുണ്ടാക്കിയത്. അതേസമയം ഈ വർഷം തന്നെ ബിറ്റ്‌കോയിന്റെ മൂല്യം 20,000 ഡോളറിന് താഴെയെത്തുമെന്നാണ് ഇന്‍ഫ്രസ്ട്രക്ചര്‍ ക്യാപിറ്റല്‍ അഡൈ്വസേഴ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആയ ജെയ് ഹാറ്റ്ഫീൽഡ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :