തിരുവനന്തപുരം|
സജിത്ത്|
Last Updated:
ഞായര്‍, 20 നവംബര്‍ 2016 (13:59 IST)
മുതിര്‍ന്ന സിപിഎം നേതാവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എംഎം മണി മന്ത്രിസഭയിലേക്ക്. വൈദ്യുതി വകുപ്പാണ് എം എം മണിക്ക് നൽകിയിരിക്കുന്നത്. കൂടാതെ എ സി മൊയ്തീന്‍ സംസ്ഥാനത്തിന്റെ പുതിയ വ്യവസായ വകുപ്പ് മന്ത്രിയാകും. കൂടാതെ സ്‌പോര്‍ട്‌സും എ സി മൊയ്തീനായിരിക്കും കൈകാര്യം ചെയ്യുക. സി പി എം സംസ്ഥാന സമിതിയിലാണ് ഈ തീരുമാനം.
നിലവിലെ വൈദ്യുത മന്ത്രിയായ കടകംപള്ളി സുരേന്ദ്രനാണ് എ സി മൊയ്തീന്റെ വകുപ്പുകളായ സഹകരണം, ടൂറിസം, ദേവസ്വം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതല. കേന്ദ്രസര്‍ക്കാരിന്റെ നയം മൂലം കടുത്ത പ്രതിസന്ധി നേരിടുന്ന സഹകരണമേഖലയുടെ ചുമതലയും കടകംപള്ളി സുരേന്ദ്രനാണ്.
പാര്‍ട്ടിയെടുത്ത തീരുമാനത്തില്‍ വളരെ സന്തോഷമുണ്ടെന്നും സംസ്ഥാന താല്‍പര്യത്തിനായി വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിക്കുമെന്നും എംഎ മണി പ്രതികരിച്ചു.