Last Modified ശനി, 27 ജൂണ്‍ 2015 (12:28 IST)
നടന്‍ സുരേഷ് ഗോപിയെ എന്‍എസ്എസ് ബജറ്റ് ഹാളില്‍ നിന്ന് ഇറക്കിവിട്ട സുകുമാരന്‍
നായര്‍ക്കെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ മേജര്‍ രവി. സുകുമാരന്‍ നായര്‍
ഭ്രാന്തനെപ്പോലെ പെരുമാറുന്നുവെന്ന് മേജര്‍ രവി പറഞ്ഞു.
സമുദായ നേതാവെന്ന നിലയില്‍ സുകുമാരന്‍ നായരെ അംഗീകരിക്കുന്നില്ല. എന്‍എസ്എസ് ആസ്ഥാനം സുകുമാരന്‍നായരുടെ സ്വന്തം സ്വത്തല്ല. സുകുമാരന്‍ നായര് യു ഡി എഫിന് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും മേജര്‍ രവി പറഞ്ഞു.
അല്‍പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ധരാത്രിയില്‍ കുടപിടിക്കും. മനുഷ്യത്വത്തെ മാറ്റി നിര്‍ത്തിയാണ് സുകുമാരന്‍ നായരുടെ പ്രവര്‍ത്തനം എന്നും മേജര്‍ രവി പ്രതികരിച്ചു.