മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം: പ്രതികള്‍ രാസലഹരി ഉപയോഗിക്കാറുണ്ടെന്ന് വിവരം

പ്രതികളായ അജ്മലും ശ്രീക്കുട്ടിയും
പ്രതികളായ അജ്മലും ശ്രീക്കുട്ടിയും
സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 19 സെപ്‌റ്റംബര്‍ 2024 (12:55 IST)
മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികള്‍ രാസലഹരി ഉപയോഗിക്കാറുണ്ടെന്ന് വിവരം. പ്രതികളുടെ രക്തസാമ്പിളുകളില്‍ രാസലഹരി സാന്നിധ്യം കണ്ടെത്താനായി പരിശോധന നടത്തും. കൂടാതെ പ്രതിയായ ഡോക്ടര്‍ ശ്രീക്കുട്ടിയുടെ എംബിബിഎസ് ബിരുധം അംഗീകാരം ഉള്ളതാണോയെന്ന് പരിശോധിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സേലത്തെ വിനായക മിഷന്‍ റിസര്‍ച്ച് ഫൗണ്ടേഷനില്‍ നിന്നും ആരോഗ്യവകുപ്പില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും.

നിലവില്‍ പ്രതികളായ അജ്മലും ശ്രീക്കുട്ടിയും 14 ദിവസത്തെ റിമാന്റിലാണ്. സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ച ശേഷം കാര്‍ മുന്നോട്ടു ഓടിച്ചു പോകാന്‍ ശ്രീക്കുട്ടി അജ്മലിനെ നിര്‍ബന്ധിച്ചതായാണ് പോലീസിന് ലഭിച്ച വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :