മധുവിനെ മർദ്ദിച്ച് കൊന്ന സംഭവം; കേന്ദ്രസർക്കാർ ഇടപെടുന്നു, സംസ്ഥാന സർക്കാരിന് വീഴ്ച സംഭവിച്ചു?

സംസ്ഥാന സർക്കാരിനെതിരെ കേന്ദ്രം

aparna| Last Modified ശനി, 24 ഫെബ്രുവരി 2018 (12:54 IST)
അട്ടപ്പാടി മുക്കാലിയിൽ മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു മരിച്ച സംഭവത്തിൽ കേന്ദ്രസർക്കാർ ഇടപെടുന്നു. സംഭവത്തില്‍ കേന്ദ്ര ഗിരിജനക്ഷേമ മന്ത്രാലയം ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി. വിഷയത്തിൽ സംസ്ഥാന സർക്കാരിന് വീഴ്ച സംഭവിച്ചുവെന്നും അവർ ആരോപിച്ചു. വിഷയത്തില്‍ ഇടപെടുവാന്‍ വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗിരിജനക്ഷേമവകുപ്പ് മന്ത്രി ജുവല്‍ ഓറം പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ നാട്ടുകാര്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്നുവെന്ന് ആരോപിച്ച് മര്‍ദ്ദിച്ചത്. മർദ്ദനത്തെ തുടർന്ന് നാട്ടുകാർ തന്നെ ഇയാളെ പൊലീസിന് കൈമാറിയെങ്കിലും വാഹനത്തിൽ വെച്ച് തന്നെ മധു മരിക്കുകയായിരുന്നു.


കടകളിൽ നിന്ന് അരിയും ഭക്ഷണ സാധനങ്ങളും മോഷ്‌ടിച്ചുവെന്ന ആരോപണമാണ് മധുവിനെതിരെ നാട്ടുകാര്‍ ആരോപിച്ചത്. വിലപിടിപ്പുള്ള ഒരു വസ്തുക്കളും അവന്‍ എടുക്കില്ലെന്ന് മധുവിന്റെ സഹോദരി ചന്ദ്രിക വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :