സാമൂഹ്യമാധ്യങ്ങളിലൂടെ അപവാദപ്രചരണം: നിയമനടപടിക്ക് ഒരുങ്ങുന്നുവെന്ന് എംഎ യൂസഫലി

ശ്രീനു എസ്| Last Updated: ബുധന്‍, 23 ഡിസം‌ബര്‍ 2020 (08:34 IST)
സാമൂഹ്യമാധ്യങ്ങളിലൂടെ അപവാദപ്രചരണത്തിനെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നുവെന്ന് വ്യവസായി എംഎ യൂസഫലി. ഇന്ത്യയില്‍ മറ്റൊരിടത്തും കാണാത്തതരത്തിലുള്ള അപവാദ പ്രചരണമാണ് കേരളത്തില്‍ നടത്തുന്നത്. ഇത് ചിലരുടെ ശീലമായി മാറിയിരിക്കുകയാണ്. നിയമനടപടികളുമായി മുന്നോട്ടുപോകുകയാണെന്നും ബാക്കി കാര്യങ്ങള്‍ കോടതി തീരുമാനിക്കട്ടെയെന്നും എംഎ യൂസഫലി പറഞ്ഞു.

55000 ല്‍ ഏറെയുള്ള തന്റെ സഹപ്രവര്‍ത്തകര്‍ക്ക് ഇക്കാര്യത്തില്‍ ഏറെ വിഷമം ഉണ്ടാക്കിയതായും അതിനാലാണ് നടപടിക്കൊരുങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അബുദാബിയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :