പരനാറി പ്രയോഗം: എംവി ജയരാജന്‍ ഖേദം പ്രകടിപ്പിച്ചു

കാസര്‍കോട്| Last Modified ബുധന്‍, 17 സെപ്‌റ്റംബര്‍ 2014 (12:04 IST)
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ പരനാറി പ്രയോഗം നടത്തിയതില്‍ എം വി ജയരാജന്‍ ഖേദം പ്രകടിപ്പിച്ചു. ഒരു സ്വകാര്യ ചാനലിനോടാണ് ജയരാജന്‍ ആക്ഷേപം വേദനിപ്പിക്കുന്നെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി പറഞ്ഞത്.

കൊള്ളരുതാത്ത, അഴിമതി നിറഞ്ഞ ഭരണം ഇതിനു മുമ്പുണ്ടായിട്ടില്ലെന്നാണ് ഉദ്ദേശിച്ചതെന്നും. വാക്കുകൊണ്ടോ, നോട്ടം കൊണ്ടോ ആക്ഷേപം ഉന്നയിക്കാന്‍ ഉദ്ദേശിക്കുന്നില്ലന്നും ജയരാജന്‍ പറഞ്ഞു. ആക്ഷേപം വേദനിപ്പിക്കുന്നെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു എം വി ജയരാജന്‍ വ്യക്തമാക്കി.

നേരത്തെ ഉദുമയില്‍ എംവി ബാലകൃഷ്ണന്‍ അനുസ്മരണ വേദിയിയില്‍ വച്ച് കേരളം ഭരിച്ച മുഖ്യമന്ത്രിമാരില്‍ ഉമ്മന്‍ചാണ്ടിയെപ്പോലെ പരനാറി ഇല്ലെന്നും പരാമര്‍ശനത്തിന്റെ
പേരില്‍ എത്രകാലം വേണമെങ്കിലും
ജയിലില്‍ കിടക്കാന്‍ തയാറാണെന്നും ജയരാജന്‍ പറഞ്ഞിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :