എം.സ്വരാജിനെ കാത്തിരിക്കുന്നത് പ്രധാനപ്പെട്ട ചുമതല

രേണുക വേണു| Last Modified ഞായര്‍, 27 ജൂണ്‍ 2021 (08:26 IST)

നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും എം.സ്വരാജിനെ കാത്തിരിക്കുന്ന വളരെ പ്രധാനപ്പെട്ട ചുമതല. പാര്‍ട്ടിയില്‍ തന്നെ ഏറ്റവും ഉത്തരവാദിത്തമുള്ള ചുമതലയോ അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഏതെങ്കിലും ചുമതലയോ സ്വരാജിന് നല്‍കും. എറണാകുളം ജില്ലാ സെക്രട്ടറി, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിലേക്ക് സ്വരാജിനെ പരിഗണിച്ചേക്കും. പുത്തലത്ത് ദിനേശനാണ് നിലവില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി. ദിനേശന്‍ ഒഴിയുമ്പോള്‍ സ്വരാജിനെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് കൊണ്ടുവരാന്‍ സാധ്യതയുണ്ട്. എറണാകുളം കേന്ദ്രീകരിച്ച് പാര്‍ട്ടിയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കാനും സിപിഎം ആലോചിക്കുന്നുണ്ട്. പി.രാജീവ് മന്ത്രിയായ സാഹചര്യത്തില്‍ ജില്ലയില്‍ അദ്ദേഹത്തിന്റെ അസാന്നിധ്യം പരിഹരിക്കാന്‍ സ്വരാജിനെ ജില്ലാ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച സ്വരാജ് കെ.ബാബുവിനോടാണ് തോറ്റത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :